നിറയെ യാത്രക്കാരുമായി പറക്കുമ്പോള്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ രണ്ട് പൈലറ്റുമാര്‍ തമ്മില്‍തല്ല്

Advertisement

ഒരു വിമാനം നിറയെ യാത്രക്കാരുമായി പറക്കുമ്പോള്‍ രണ്ട് പൈലറ്റുമാര്‍ കോക്പിറ്റില്‍ ഏറ്റുമുട്ടിയാല്‍ എന്താവും. എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ തമ്മില്‍തല്ല് നടത്തിയ രണ്ട് പൈലറ്റുമാരെ അധികൃതര്‍ സസ്‌പെന്‍ഡുചെയ്തു.

എയര്‍ ഫ്രാന്‍സ് ആണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്. ഇക്കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

ജനീവയില്‍ നിന്ന് പാരീസിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലറ്റുമാര്‍ ഏറ്റുമുട്ടിയത്. സുരക്ഷപോലും മറന്ന് കോളറില്‍ പിടിത്തവും മുഖത്തടിയുമായി സംഘട്ടനം പരിധിവിടുമെന്ന് മനസിലായതോടെ മറ്റുജീവനക്കാര്‍ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയായിരുന്നു. നിസാര കാര്യത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. കടുത്ത സുരക്ഷാ ലംഘനമാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വ്യക്തമായതോടെ രണ്ട് പൈലറ്റുമാരെയും ജോലിയില്‍ നിന്ന് മാറ്റി നിറുത്തുകയായിരുന്നു.

2018 ല്‍ വിമാനത്തില്‍ തമ്മില്‍ത്തല്ല് നടത്തിയ രണ്ട് മുതിര്‍ന്ന പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പിരിച്ചുവിട്ടിരുന്നു. ലണ്ടനില്‍ നിന്നും മുംബയിലേക്കുള്ള വിമാനം വിമാനം ഇറാന്‍-പാകിസ്ഥാന്‍ മേഖലയിലൂടെ പറക്കുമ്‌ബോഴായിരുന്നു ഏറ്റുമുട്ടല്‍. പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ തല്ലിയെന്നായിരുന്നു ആരോപണം.

Advertisement