അടിപൊളി ഉദ്യോഗം കാത്തിരിക്കുന്നു,പ്രായപരിധി നാലുവയസ്

Advertisement

ബാലവേലയെന്നൊക്കെ പറഞ്ഞ് ബഹളം കൂട്ടരുത്, ജപ്പാനിലെ ഈ ജോലി നാലുവയസുവരെയുള്ളവര്‍ക്കാണ്,കൂലിയുമുണ്ട്. കുഞ്ഞുങ്ങളെ കൊണ്ട് ജോലിയെടുപ്പിക്കുന്നത് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. അകത്താകും.

എന്നാല്‍ ജപ്പാനില്‍ കുഞ്ഞുങ്ങളെ കാത്ത് അസ്സല്‍ സര്‍ക്കാര്‍ ജോലിയാണ് ഒരുങ്ങുന്നത്. ജോലി ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക് ആകര്‍ഷകമായ ശമ്ബളവുമുണ്ട്. നാലു വയസുവരെയുള്ള കുഞ്ഞുങ്ങളെയാണ് ജോലിയ്ക്കായി എടുക്കുന്നത്

സതേണ്‍ ജപ്പാനിലെ ഒരു നഴ്സിംഗ് ഹോമിലേക്കാണ് കുഞ്ഞുങ്ങളെ ജോലിയ്ക്ക് നിയമിക്കുന്നത്.ഇവരുടെ ജോലി എന്താണന്നല്ലേ. നഴ്സിംഗ് ഹോമിലെ പ്രായമായ അന്തേവാസികള്‍ക്കൊപ്പം സമയം ചിലവഴിക്കണം. കളിച്ചും ചിരിച്ചും അവരെ രസിപ്പിക്കണം. അങ്ങനെ കമ്ബനി ഒക്കെ കൊടുത്തിരുന്നാല്‍ മാത്രം മതി. ജോലിയ്ക്ക് ശമ്ബളമായി നല്‍കുന്നതാകട്ടെ നാപ്കിനും പാല്‍പ്പൊടിയും.

ജോലിയുടെ പരസ്യം കണ്ട് മുപ്പത് കുട്ടികളുടെ മാതാപിതാക്കളാണ് തയ്യാറായി ഇതുവരെ വന്നിട്ടുള്ളത്. രക്ഷിതാക്കളോടൊപ്പം ആണ് കുട്ടികള്‍ നഴ്സിംഗ് ഹോമില്‍ എത്തേണ്ടത്. കുട്ടികളോടൊപ്പം എപ്പോഴും അമ്മമാര്‍ക്ക് നില്‍ക്കാം.

കുട്ടികള്‍ അവരുടെ മൂഡിന് അനുസരിച്ച് മാത്രം ജോലി ചെയ്താല്‍ മതിയാകും. വിശക്കുമ്‌ബോള്‍ ഭക്ഷണം കഴിക്കാം ഉറക്കം വരുമ്‌ബോള്‍ ഉറങ്ങാം. അങ്ങനെ അവരുടെ ഇഷ്ടാനുസരണം എല്ലാം ചെയ്യാം. ഇതിനിടയിലെ സമയങ്ങളില്‍ മാത്രം അന്തേവാസികള്‍ക്കൊപ്പം ചിലവഴിച്ചാല്‍ മതിയാകും. ഒരു പാര്‍ക്കില്‍ വരുന്നതുപോലെ വന്നു പോകാം എന്നാണ് നഴ്സിങ്ങ് ഹോം അധികൃതര്‍ പറയുന്നത്.

Advertisement