ന്യൂയോർക്ക്: ആളുകൾ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊക്കെ പാർട്ടി കൊടുക്കാറുണ്ട്.
പിന്നീട് വിശ്രമജീവിതമായിരിക്കും. പക്ഷേ, അമേരിക്കയിലെ നെവാഡ സ്വദേശിനി ബിയാട്രിസ് തോംസൺ എന്ന എഴുപത്തഞ്ചുകാരിയുടെകാര്യം അൽപം വ്യത്യസ്ഥമാണ്. ജോലിയിൽ നിന്ന് വിരമിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണിവർ. ആരാണ് ബിയാട്രിസ് എന്നറിഞ്ഞാൽ നിങ്ങളും ഞെട്ടും.
500,000 ഉപഭോക്താക്കൾക്ക് ലൈംഗികസുഖം പകർന്ന സെക്സ് വർക്കറാണ് ഇവർ. ബിയാട്രിസിന്റെ ഇടപാടുകാരിൽ നാല് അമേരിക്കൻ പ്രസിഡന്റുമാർ വരെ ഉണ്ടെന്നാണ് വിവരം. അമ്പത്തൊന്നുവർഷമാണ് ഇവർ ലൈംഗിക തൊഴിൽ ചെയ്തത്. നല്ലകാലത്ത് ഒരുദിവസം 50 മുതൽ 100 വരെ ഉപഭോക്താക്കളെ തൃപ്തയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ബിയാട്രിസ് പറയുന്നത്. പ്രസിഡന്റുമാർ കൂടി ഇടപാടുകാരായതോടെ ബിയാട്രിസിന്റെ പ്രതിഫലവും കുതിച്ചുയർന്നു. ചോദിക്കുന്ന പണംകൊടുത്ത് ഒപ്പം കഴിയാൻ പണച്ചാക്കുകൾ ക്യൂ നിന്നു. ലൈംഗിക തൊഴിലിനിടയിലെ നാഴികക്കല്ല് എന്നാണ് ചിലർ ബിയാട്രിസിന്റെ സേവനത്തെ വിശേഷിപ്പിക്കുന്നത്. ഒരുതവണ ഒപ്പം കഴിഞ്ഞവർ വീണ്ടും വീണ്ടും തേടിയെത്തിക്കൊണ്ടിരുന്നു.
അമേരിക്കയിൽ ലൈംഗിക തൊഴിൽ അനുവദനീയമായ ഒരു സംസ്ഥാനമാണ് നെവാഡ. ഇവിടത്തെ സെക്സ് വർക്കേഴ്സ് യൂണിയൻ 1969നും 1992നും ഇടയിൽ 17 തവണ ‘സെക്സ് വർക്കേഴ്സ് ഓഫ് ദ ഇയർ’ ആയി ബിയാട്രിസിനെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
2011-ൽ ആജീവനാന്ത സേവനങ്ങൾ മുൻനിറുത്തി പ്രത്യേക ബഹുമതി നൽകുകയും ചെയ്തു. ശേഷിക്കുന്ന കാലയളവിൽ സ്വസ്ഥമായ ഒരു വിരമിക്കൽ ജീവിതം നയിക്കണമെന്നാണ് ബിയാട്രിസിന്റെ ആഗ്രഹം.
പ്രായം ഇത്രയും ആയെങ്കിലും ഇപ്പോഴും ഉപഭോക്താക്കൾ എത്തുന്നുണ്ടെന്നു പക്ഷേ, എന്തുകിട്ടിയാലും ഇനി ആ പഴയ തൊഴിലിനില്ലെന്നാണ് അവർ പറയുന്നത്.