അപ്രതീക്ഷിതമായി 8,000 രൂപയ്ക്ക് പകരം 82 കോടി അക്കൗണ്ടില്‍ എത്തിയാല്‍ നിങ്ങളെന്തു ചെയ്യും. ഓസ്‌ട്രേലിയയിലെ ഒരു കുടുംബത്തിന് 8,000 രൂപയ്ക്ക് (100 ഡോളറിന്) പകരം അപ്രതീക്ഷിതമായി 82 കോടി (10.4 മില്യന്‍) ഡോളര്‍ അവരുടെ അക്കൗണ്ടിലെത്തി. മതിമറന്ന കുടുംബാംഗങ്ങള്‍, അടിച്ചുപൊളിക്കാനാരംഭിച്ചു. കണ്ണില്‍ കണ്ട വര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ട സഹായമെല്ലാം വാരിക്കോരി നല്‍കി. പിന്നെ നിരവധി സാധങ്ങള്‍ വാങ്ങിക്കൂട്ടുകയും വലിയൊരു വീട് വാടകയ്‌ക്കെടുത്ത് അത്യാഢംബര ജീവിതം നയിക്കുകയും ചെയ്തു. പക്ഷേ പണം നഷ്ടപ്പെട്ട കമ്പനി പിശക് കണ്ടെത്തി. ഇപ്പോള്‍ എല്ലാം തിരികെ നല്‍കേണ്ട അവസ്ഥയിലാണ്, നിയമപരമായ പ്രത്യാഘാതങ്ങള്‍ കുടുംബത്തിന് മീതേ വാളായി തൂങ്ങുന്നു..
സിംഗപൂര്‍ ആസ്ഥാനമായുള്ള ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെ ക്രിപ്‌റ്റോ ഡോട് കോം ആണ് തെറ്റായി തുക കൈമാറിയത്. മെല്‍ബണ്‍ നിവാസികളായ ദേവമനോഗരി മണിവേവിനും സഹോദരിക്കുമാണ് അവരുടെ ബാങ്ക് അകൗണ്ടില്‍ അപ്രതീക്ഷിതമായി 10,474,143 ഡോളര്‍ വന്നുചേര്‍ന്നത്. ചിലവഴിച്ച ഓരോ പൈസയും തിരികെ നല്‍കാന്‍ കുടുംബത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് റിപോര്‍ടുകള്‍ പറയുന്നു.
ഏഴ് മാസത്തിന് ശേഷം ഒരു ഓഡിറ്റിനിടെയാണ് ക്രിപ്‌റ്റോ ഡോട് കോമിന് അവരുടെ തെറ്റായ ഇടപാട് കണ്ടെത്താനായത്. മണിവേലുവിനോടും സഹോദരിയോടും പണത്തിന്റെ ഗണ്യമായ തുക പലിശ സഹിതം തിരികെ നല്‍കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. വലിയ തുക വന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിന് പകരം അവര്‍ പണം ചിലവഴിക്കാന്‍ തുടങ്ങിയെന്നാണ് കുറ്റം.
മണിവേല്‍ തന്റെ കുടുംബാംഗങ്ങള്‍ ഉള്‍പെടെ ആറ് പേര്‍ക്ക് സമ്മാനമായി പണത്തിന്റെ വലിയൊരു ഭാഗം ഇതിനകം ചിലവഴിച്ചതായി റിപോര്‍ടുകള്‍ പറയുന്നു. ഓഡിറ്റില്‍ തെറ്റ് വെളിപ്പെടുന്നത് വരെ കുടുംബം ഏഴ് മാസം ആഡംബര ജീവിതം നയിച്ചു. നിയമനടപടികള്‍ മണിവേലിന്റെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണ് ഇപ്പോള്‍.