പത്ത് വര്‍ഷമായി താമസിച്ചിരുന്നതും ഭക്ഷണം പാകം ചെയ്തിരുന്നതും കോടികളുടെ നിധിയുടെ മുകളിലാണെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല. പഴയ വീട് പൊളിച്ചു പണിയാനിറങ്ങിത്തിരിച്ച ദമ്പതികള്‍ക്ക് ലഭിച്ചത് വന്‍ നിധി. നാലുനൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണനാണയങ്ങള്‍ക്ക് ലേലക്കാരാണ് വിലനിശ്ചയിച്ചത്.
വീടിന്റെ അടുക്കള തറയില്‍ നിന്ന് വമ്ബന്‍ നിധിയാണ് അവരെ വര്‍ഷങ്ങളായി കാത്തിരുന്നത്. ബ്രിട്ടനിലെ നോര്‍ത്ത് യോര്‍ക്ക്ഷെയറില്‍ താമസിക്കുന്ന ദമ്ബതികള്‍ക്കാണ് 2,50,000 പൗണ്ട് (2.3 കോടി രൂപ) വിലമതിക്കുന്ന സ്വര്‍ണനാണയങ്ങള്‍ ലഭിച്ചത്.
400 വര്‍ഷത്തിലേറെ പഴക്കമുള്ള 264 നാണയങ്ങളാണ് അടുക്കളയുടെ തറയില്‍ നിന്നും ലഭിച്ചത്. സ്വര്‍ണനാണയത്തിന്റെ പഴക്കമാണ് ഇവയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നത്. ലോഹപ്പെട്ടിയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇത് ആറിഞ്ച് കനത്തിലുള്ള കോണ്‍ക്രീറ്റിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി വീട്ടില്‍ താമസിച്ചിട്ടും ദമ്ബതികള്‍ക്ക് നാണയങ്ങളെക്കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നു എന്നതാണ് കൗതുകം.
1610 മുതല്‍ 1727 വരെയുള്ളകാലഘട്ടത്തിലുള്ള നാണയങ്ങളാണ് ഇവയെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ദമ്ബതികളുടെ അഭ്യര്‍ത്ഥന പ്രകാരം സ്ഥലം സന്ദര്‍ശിച്ച ലണ്ടന്‍ ലേലക്കാരായ സ്പിങ്ക് & സണ്‍ ആണ് മൂല്യനിര്‍ണയം നടത്തിയത്. ഇംഗ്ലീഷ് സ്വര്‍ണ്ണ നാണയങ്ങളുടെ ശേഖരം വിപണിയില്‍ വരുന്നത് അസാധാരണമാംവിധം അപൂര്‍വമാണെന്ന് അവര്‍ പറഞ്ഞു. അതിനാല്‍തന്നെ തന്‍ തുകയാണ് അവര്‍ പുനര്‍ലേലത്തില്‍പ്രതീക്ഷിക്കുന്നത്.