കിട്ടുമ്പോഴൊക്കെ വാങ്ങി, ഇപ്പോൾ കണ്ണുതള്ളുന്ന കടം; ചൈനയ്ക്ക് പാകിസ്ഥാൻ കൊടുക്കാനുള്ളത് അത്രയും ഭീമമായ തുക!

Advertisement

കിട്ടുമ്പോഴൊക്കെ വാങ്ങി, ഇപ്പോൾ കണ്ണുതള്ളുന്ന കടം; ചൈനയ്ക്ക് പാകിസ്ഥാൻ കൊടുക്കാനുള്ളത് അത്രയും ഭീമമായ തുക!

ന്യൂയോർക്ക്: പാകിസ്ഥാന് നിലവിലുള്ള വിദേശ വായ്പയുടെ 30 ശതമാനവും ചൈനയ്ക്ക് കൊടുക്കാൻ ഉള്ളതാണെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ബ്ലൂംബർഗ് നൽകിയ വാർത്തയിൽ, കടം ഫെബ്രുവരിക്ക് ശേഷം മൂന്ന് ശതമാനം ഉയർന്നതായും പറയുന്നു.

ഫെബ്രുവരിയിൽ ആകെ കടത്തിൽ 27% ചൈനയ്ക്ക് കൊടുക്കാൻ ഉള്ളതായിരുന്നു. ഇപ്പോൾ 3000 കോടി ഡോളറാണ് പാകിസ്ഥാൻ ചൈനയ്ക്ക് കൊടുക്കാനുള്ളത്. ഫെബ്രുവരിയിൽ ഇത് 2510 കോടി ഡോളറായിരുന്നു. ആറുമാസത്തിനിടെ 460 കോടി ഡോളർ കൂടി ചൈനയ്ക്ക് കൊടുക്കാൻ പാകിസ്ഥാൻ ബാധ്യസ്ഥരായി.

അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് പാകിസ്ഥാൻ എടുത്ത വായ്പയുടെ മൂന്നു മടങ്ങ് അധികമാണ് ചൈനയ്ക്ക് കൊടുക്കാനുള്ള തുക. ലോക ബാങ്കിലും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഫണ്ടിനും നൽകാനുള്ള തുകയുടെ അധികമാണ് ചൈനയ്ക്ക് കൊടുക്കാനുള്ളത്. പാകിസ്ഥാന് സാമ്പത്തികപ്രതിസന്ധി ഉള്ളപ്പോൾ എല്ലാം ചൈന, മറ്റ് അന്താരാഷ്ട്ര ഏജൻസികളെ പോലെ സഹായവുമായി എത്തുന്നതാണ് ഇപ്പോഴത്തെ കാഴ്ച. പാകിസ്ഥാൻ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. ഇപ്പോൾ ഇവർക്ക് ഐ എം എഫിൽ നിന്ന് 110 കോടി ഡോളർ സഹായം ലഭിച്ചിരുന്നു.

Advertisement