തത്സമയ വാർത്ത അവതരണത്തിനിടെ ഈച്ച ശല്യം ചെയ്തു, ജീവിയെ വിഴുങ്ങി പ്രശ്‌നം പരിഹരിച്ച്‌ അവതാരക

Advertisement

ടൊറന്റോ: വാർത്ത അവതരണത്തിനിടെ ഈച്ചയെ വിഴുങ്ങുന്ന മാദ്ധ്യമപ്രവർത്തകയുടെ വീഡിയോ വൈറലാവുന്നു. കാനഡയിലെ ഗ്ലോബൽ ന്യൂസിന്റെ അവതാരകയായ ഫറാ നാസറാണ് വാർത്താ വായനയ്‌ക്കിടെ ഈച്ചയെ അകത്താക്കിയത്.

പാകിസ്ഥാനിലെ പ്രളയത്തെക്കുറിച്ചുള്ള തത്സമയ വാർത്താ അവതരണത്തിനിടെയാണ് അവതാരക ഈച്ചയെ വിഴുങ്ങിയത്. പ്രളയത്തെക്കുറിച്ച്‌ സംസാരിച്ച്‌ കൊണ്ടിരിക്കുമ്പോൾ പ്രാണി ശല്യം ചെയ്യുകയായിരുന്നു. പിന്നാലെ പ്രാണി വായ്‌ക്കകത്തേയ്‌ക്ക് പോയി. രണ്ട് സെക്കൻഡ് സംസാരം ചെറുതായി നിർത്തേണ്ടി വന്നെങ്കിലും ഈച്ചയെ വിഴുങ്ങി അവതാരക വാർത്ത വായന തുടരുകയായിരുന്നു.ഫറ തന്നെയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതും.

‘ഇക്കാലത്ത് ചിരി നമുക്കെല്ലാം അത്യാവശ്യം വേണ്ട ഒരു സംഗതിയാണ്. അതിനാൽ ഇത് ഇവിടെ പങ്കുവെയ്‌ക്കുന്നു. ഓൺ എയർ പോകുന്നതിനിടെ ഇന്ന് ഞാൻ ഒരു ഈച്ചയെ വിഴുങ്ങി’ എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Advertisement