ഇന്ത്യൻ ഭക്ഷ്യവിഭവത്തിന്റെ പേര് കുഞ്ഞിന് നൽകി യുകെ ദമ്പതികൾ

Advertisement


ലണ്ടൻ: കുഞ്ഞു മക്കൾക്ക് വ്യത്യസ്തമായ പേരിടാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും.പലരും മഹാന്മാരുടെയും ചരിത്ര സ്ഥലങ്ങളുടെയും പേരുകൾ കുഞ്ഞുങ്ങൾക്കിടാറുണ്ട്.

എന്നാൽ വ്യത്യസ്തമായി ഭക്ഷണ പദാർത്ഥത്തിന്റെ പേരു നൽകി ഞെട്ടിച്ചിരിക്കുയാണ് യുകെ ദമ്പതികൾ. ഇന്ത്യൻ ഭക്ഷണമായ പക്കോഡയുടെ പേര് നൽകിയാണ് ദമ്പതികൾ വ്യത്യസ്തരായത്.

അയർലൻഡിലെ ക്യാപ്റ്റൻ ടേബിൾ റെസ്റ്റോറന്റിൽ സ്ഥിരമായി എത്തിയിരുന്ന ദമ്പതികളാണ് വിഭവത്തിന്റെ പേര് കുട്ടിയ്‌ക്ക് നൽകിയത്. റെസ്റ്റോറന്റ് ഹൃദയ സ്പർശിയായ കുറിപ്പോടെയാണ് ഫേസ്ബുക്കിൽ ആവേശകരമായ വാർത്ത് പങ്കുവെച്ചത്. ആദ്യമായാണ് ഇത്തരത്തിൽ റെസ്റ്റോറന്റിലെ വിഭവത്തിന്റെ പേര് ഇടുന്നതെന്നും ‘പക്കോഡയ്‌ക്ക് ലോകത്തേയ്‌ക്ക് സ്വാഗതം’ എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്.

പക്കോഡയുൾപ്പെട്ട വിഭവങ്ങളുടെ ബില്ലും ക്യാപ്റ്റൻസ് ടേബിൾ റെസ്റ്റോറന്റ് പങ്കുവെച്ചു. ചിക്കൻ പക്കോഡ ബുറിറ്റോ, ചിക്കൻ പക്കോഡ, ചിക്കൻ പക്കോഡ മെൽറ്റ് തുടങ്ങിയ പക്കോഡ വിഭവങ്ങളാണ് റെസ്‌റ്റോറന്റിലുള്ളത്. പക്കോഡയുടെ ആരാധികയും ആഹാര പ്രേമിയുമായ കുട്ടിയുടെ അമ്മയാണ് കുഞ്ഞിന് പേരു നൽകിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു,. നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തത്.