വിമാനത്തിൽ യാത്രചെയ്യുമ്പോൾ ചെറിയ കുട്ടികൾ സാധാരണയായി വഴക്ക് ഉണ്ടാക്കുകയും കരയുകയുമൊക്കെ ചെയ്യാറുണ്ട്. ചിലർ യാത്രയിലുടനീളം കരച്ചിലും ബഹളവും ഉണ്ടാക്കാറുണ്ട്.
തന്റെ മകനും സഹയാത്രികർക്ക് ശല്യമുണ്ടാക്കുമോ എന്ന ആശങ്കയായിരുന്നു വാങ് എന്ന സ്ത്രീയ്ക്കും ഉണ്ടായിരുന്നത്. അതിനാൽ വിമാനത്തിൽ കയറിയ ഉടൻ തന്നെ വാങ് സഹയാത്രികർക്ക് ഒരു സമ്മാനം വിതരണം ചെയ്തു. കാർട്ടൂൺ കഥാപാത്രത്തിന്റെ ചിത്രത്തോട് കൂടിയ ഒരു ക്ഷമാപണ കുറിപ്പും ഇതിൽ ഉണ്ടായിരുന്നു, ഒപ്പം യാത്രക്കാർക്ക് ഉപയോഗിക്കാനായി ഒരു ജോഡി ഇയർ ബഡും കുറച്ച് മിഠായികളും.
”എന്റെ മകന് 20 മാസമാണ് പ്രായം. ചിലപ്പോൾ അവൻ അനിയന്ത്രിതമായി കരയാൻ സാധ്യതയുണ്ട്. അവന്റെ കരച്ചിൽ നിങ്ങൾക്ക് ബുദ്ധിമുട്ടായേക്കാം. അതിനാൽ ഇക്കാര്യം യാത്രയ്ക്ക് തൊട്ടുമുൻപ് സഹയാത്രികരെ ബോധ്യപ്പെടുത്തുന്നതാണ് നല്ലതെന്ന് എനിയ്ക്ക് തോന്നി”, വാങ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് പറഞ്ഞു. കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ സഹയാത്രകരോട് ക്ഷമാപണം നടത്തുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്താൽ യാത്ര കുറേ കൂടി എളിപ്പമാകുമെന്നും വാങ് കൂട്ടിച്ചേർത്തു.
വാങിന്റെയും മകന്റെയും വീഡിയോ ഇന്റെനെറ്റിൽ തരംഗമാവുകയാണ്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് ഇരുവരും സീറ്റുകളുടെ ഇടയിലൂടെ നടന്ന് സഹയാത്രകർക്ക് ചെറിയ ബാഗ് കൊടുക്കുന്നത് വീഡിയോയിലുണ്ട്. ചൈനയിലെ വെയ്‌ബോ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ക്ലിപ്പ് ഷെയർ ചെയ്തിട്ടുണ്ട്. ഏകദേശം 57 ലക്ഷം ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്.
വളരെ ഹൃദ്യമായ പ്രതികരണങ്ങളാണ് ഈ വീഡിയോയയ്ക്ക് വന്നിരിക്കുന്നത്. ”വാങ് വളരെ മാന്യയായ അമ്മയാണ്. അവളുടെ കുട്ടിയും അങ്ങനെ തന്നെ വളരും” എന്നായിരുന്നു ഒരു കമന്റ്.
വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന പല സംഭവങ്ങളും ഇത്തരത്തിൽ വൈറലാകാറുണ്ട്. വിമാനത്തിൽ യാത്രക്കാരിയായി എത്തിയ ഭാര്യയോട് അതേ വിമാനത്തിലെ പൈലറ്റായ ഭർത്താവ് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. സഹ്റ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത് . പൈലറ്റായ ഭർത്താവിനൊപ്പം താൻ മുൻപും വിമാനയാത്ര നടത്തിയിരുന്നു. എന്നാൽ ഇത്തവണ വളരെ പ്രത്യേകത നിറഞ്ഞതാകുമെന്ന് അറിയില്ലായിരുന്നുവെന്ന് വീഡിയോയ്‌ക്കൊപ്പം സഹ്‌റ കുറിച്ചു.
”ചില ദിവസങ്ങളിൽ നിങ്ങളുടെ യാത്ര വളരെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കും. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്.. ഈ വിമാനത്തിൽ ഞങ്ങളുടെ കൂടെ ഒരു പ്രത്യേക യാത്രക്കാരിയുണ്ട്. എന്റെ ഭാര്യയെ മുംബൈയിലെത്തിക്കാനുള്ള ഭാഗ്യമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് മറ്റുള്ളവർക്ക് ചെറിയൊരു കാര്യമായി തോന്നാമെങ്കിലും തങ്ങളെ സംബന്ധിച്ച് അത് വലിയൊരു സംഭവം തന്നെയാണ്. ഈ വിമാനത്തിലുള്ള എല്ലാവരോടും ആ സന്തോഷം പങ്കിടാൻ ഞാൻ ആഗ്രഹിക്കുകയാണ്”, ഇൻഡിഗോ വിമാനത്തിലെ പൈലറ്റ് ആയ വിരാനി പറഞ്ഞു.
കുഞ്ഞിന്റെ കരച്ചിൽ ബുദ്ധിമുട്ടിക്കുമോ എന്ന് ആശങ്ക, സഹയാത്രികർക്ക് ഇയർ ബഡ് സമ്മാനിച്ച് ഒരമ്മ
ബീജിംഗ്: വിമാനയാത്രക്കെത്തിയ ഒരു അമ്മയുടെയും കുഞ്ഞിന്റെയും ഒരു വാർത്ത വൈറലായിരിക്കുകയാണ്. 20 മാസം പ്രായമുള്ള മകനുമായാണ് അമ്മ യാത്രയ്ക്കെത്തിയത്.
കരയുന്ന കുഞ്ഞുമായി വിമാനയാത്രക്കെത്തിയ ഈ അമ്മ ഇയർബഡ് അടങ്ങിയ സമ്മാനപ്പൊതികളാണ് സഹയാത്രികർക്ക് വിതരണം ചെയ്തത്.