ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സഞ്ചരിച്ച വിമാനം അടിയന്തരമായി താഴെയിറക്കിയതായി റിപ്പോർട്ട്.
സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു വിമാനം താഴെയിറക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനായി ഗുർജൻവാലയിലേക്ക് പോകുന്നതിനിടെയായിരുന്നു വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഉടനെ കൺട്രോൾ ടവറുമായി ബന്ധപ്പെട്ട ശേഷം വിമാനം താഴെയിറക്കി. തുടർന്ന് റോഡ് മാർഗ്ഗമായിരുന്നു ഇമ്രാൻ ഖാൻ യാത്ര തുടർന്നത്.
വലിയ വിമാന ദുരന്തത്തിൽ നിന്നാണ് മുൻ പ്രധാനമന്ത്രി രക്ഷപ്പെട്ടത് എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷം വിമാനം ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി. അതേസമയം മോശം കാലാവസ്ഥയാണ് വിമാനം താഴെയിറക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.