റഷ്യയിൽ സ്കൂളിൽ വെടിവയ്പ്പ്; കുട്ടികൾ ഉൾപ്പെടെ 13പേർ കൊല്ലപ്പെട്ടു

Advertisement

മോസ്കോ: മദ്ധ്യ റഷ്യയിൽ ഇഷെവ്‌സ്‌കിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

സംഭവത്തിൽ 20പേർക്ക് പരിക്കേറ്റതായും റഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1000 വിദ്യാർത്ഥികളും 80 അദ്ധ്യാപകരുമാണ് സ്കൂളിലുണ്ടായിരുന്നത്. സംഭവത്തിന് ശേഷം അക്രമി സ്വയം വെടിവച്ച്‌ മരിച്ചു.

സുരക്ഷാ ഗാർഡുകളും അദ്ധ്യാപകരും കുട്ടികളുമാണ് കൊല്ലപ്പെട്ടെന്ന് റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. നാസി ചിഹ്നങ്ങളുള്ള കറുത്ത വസ്ത്രം ധരിച്ചാണ് അക്രമിയെത്തിയതെന്നും ഇയാളെ കുറിച്ച്‌ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. റഷ്യയുടെ ഉഡ്മർട്ട് റിപ്പബ്ലിക്കിന്റെ പ്രാദേശിക തലസ്ഥാനമാണ് ഇഷെവ്‌സ്‌ക്. മോസ്‌കോയിൽ നിന്ന് 1000 കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.