മനാമ: ഫ്രാൻസിസ് മാർപാപ്പ നവംബറിൽ ബഹ്റൈൻ സന്ദർശിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്. മുസ്‌ലിം സമൂഹവുമായി തുടരുന്ന നിരന്തര ചർച്ചകൾക്കും സമ്പർക്കങ്ങൾക്കും കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് ബഹ്റൈൻ സന്ദർശനമെന്നു വത്തിക്കാൻ അറിയിച്ചു. നവംബർ മൂന്ന്മുതൽ ആറ് വരെയാണ് സന്ദർശനം.