നിയോൺ വസ്ത്രം ധരിച്ചെത്തി സബർബൻ ട്രെയിനിനുള്ളിൽ സ്ത്രീകളുടെ അതിക്രമം

Advertisement

ന്യൂയോർക്ക്: അമേരിക്കയിലെ സബ്‌വേ ട്രെയിനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ഒരു സംഘം യുവതികൾ. പച്ച നിയോൻ ജംപ്സ്യൂട്ട് ധരിച്ച്‌ മുഖമൂടിവച്ചാണ് സംഘം ആക്രമണം നടത്തിയത്. യാത്രക്കാരെ ആക്രമിച്ച യുവതികൾ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുമുൾപ്പെടെ കവർന്നു.

ടൈംസ് സ്ക്വയർ സബ്‌വേ ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. ശരീരമാകെ മറയ്ക്കുന്ന വസ്ത്രമാണ് ആറു സ്ത്രീകളും ധരിച്ചിരുന്നത്. ഇതിനുപുറമേ ജാക്കറ്റും ധരിച്ചിരുന്നു. ട്രെയിനിൽ യാത്ര ചെയ്തിരുന്ന രണ്ടു യുവതികളെ ആക്രമിച്ച ഇവർ മൊബൈൽ ഫോൺ, ക്രെഡിറ്റ് കാർഡുകൾ, പഴ്സ് എന്നിവ കവർന്നു.

കോളജ് വിദ്യാർത്ഥികളായ രണ്ട് യുവതികളാണ് ആക്രമണത്തിന് ഇരകളായത്. “അന്യ​ഗ്രഹജീവികൾ ആക്രമിച്ചു” എന്നാണ് പരിക്കേറ്റ യുവതികളിൽ ഒരാൾ സംഭത്തെക്കുറിച്ച്‌ പറഞ്ഞത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.