ഐ ഫോണ്‍ അടക്കം എല്ലാ ഫോണുകള്‍ക്കും ഇനി ഒറ്റ ചാര്‍ജ്ജര്‍ മതിയെന്ന യൂറോപ്യന്‍ യൂണിയന്റെ തീരുമാനം വലിയ ചര്‍ച്ചയായിട്ടുണ്ട്.
2024 അവസാനത്തോടെ ഐഫോണുകള്‍, എയര്‍പോഡുകള്‍ ഉള്‍പ്പെടെ എല്ലാ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലും യു.എസ്.ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം.
2024 അവസാനത്തോടെ യൂറോപ്യന്‍ യൂണിയനില്‍ വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ടാബ്ലെറ്റുകളിലും ക്യാമറകളിലും ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട് ആയിരിക്കണം. ആപ്പിളായാലും ആന്‍ഡ്രോയിഡായാലും ചാര്‍ജ്ജര്‍ ഒരേ ടൈപ്പ് മതിയാവും. 2026 മുതല്‍ ഈ നിബന്ധന ലാപ്‌ടോപ്പുകള്‍ക്കും ബാധകമാകും.