ന്യൂഡൽഹി: റഷ്യ – യുക്രെയ്ൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ ഇന്ത്യക്കാർക്കായി പുതിയ മാർഗരേഖ പുറത്തിറക്കി കീവിലെ ഇന്ത്യൻ എംബസി. യുക്രെയ്നിലേക്കും രാജ്യത്തിനകത്തും അനാവശ്യ യാത്രകൾ ഒഴിവാക്കണം.
യുക്രെയ്നിലുള്ള ഇന്ത്യക്കാർ പൂർണവിവരങ്ങൾ അറിയിക്കണം. യുക്രെയ്ൻ സർക്കാരും പ്രാദേശിക അധികൃതരും പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എംബസി നിർദേശിച്ചു.
യുക്രെയ്ൻ – റഷ്യ യുദ്ധത്തിനിടെ മാസങ്ങൾക്കുശേഷമാണ് ആക്രമണം വീണ്ടും ശക്തമാകുന്നത്. കീവിനു പുറമെ മറ്റു നഗരങ്ങളിലും ആക്രമണമുണ്ടായി. താപവൈദ്യുത നിലയവും വാർത്താവിനിമയ സംവിധാനങ്ങളും ആക്രമിക്കപ്പെട്ടു. നഗരങ്ങളിൽ ആൾത്തിരക്കേറിയ സമയത്തായിരുന്നു റഷ്യൻ ക്രൂസ് മിസൈലുകൾ പതിച്ചത്. തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.