ബഹിരാകാശ യാത്രികനെന്ന് വിശ്വസിപ്പിച്ചു ; പ്രണയം നടിച്ച്‌ അറുപത്തിയഞ്ചുകാരിയിൽ നിന്ന് 22 ലക്ഷം രൂപ കവർന്നു

Advertisement

ടോക്കിയോ : അറുപത്തിയഞ്ചുകാരിയിൽ നിന്ന് 22 ലക്ഷം രൂപ കവർന്ന് യുവാവ് . ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്നും പണം കൈപ്പറ്റിയത്.

ജപ്പാനിൽ താമസിക്കുന്ന സ്ത്രീയെയാണ് താനൊരു റഷ്യൻ ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച്‌ യുവാവ് കബളിപ്പിച്ചത്.

സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. താൻ സ്പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്ന് പറഞ്ഞാണ് യുവാവ് ഇവരെ പരിചയപ്പെടുത്തിയത്. ബഹിരാകാശത്തെ നിരവധി ഫോട്ടോകൾ യുവാവിന്റെ പ്രൊഫൈലിൽ കണ്ട് സ്ത്രീ കഥകൾ വിശ്വസിക്കുകയും ചെയ്തു.

പിന്നാലെ നിരന്തരം ചാറ്റിൽ ഏർപ്പെട്ട ഇരുവരും പ്രണയത്തിലായി. പിന്നാലെയാണ് യുവാവ് പണം തട്ടാനുള്ള ശ്രമം നടത്തിയത്. തനിക്ക് ഭൂമിയിലേക്ക് തിരികെ വരണം എന്നും അതിന് പണം ഇല്ലെന്നും22 ലക്ഷം രൂപ ആവശ്യമാണെന്നും സ്ത്രീയെ അറിയിച്ചു. പിന്നാലെ ആഗസ്റ്റ് 19 നും സെപ്റ്റംബർ അഞ്ചിനും ഇടയിൽ ലാൻഡിംഗ് പ്ലാൻ ചെയ്യാമെന്ന് പറഞ്ഞ് യുവാവ് ഇവരിൽ നിന്ന് പണം ആവശ്യപ്പെട്ടു. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.സ്ത്രീയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.