അണ്വായുധ സംഭരണം; പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ജോബൈഡൻ

Advertisement

വാഷിങ്ടൻ: ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ്’ പാക്കിസ്ഥാൻ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ലോസ് ഏഞ്ചൽസിൽ (കലിഫോർണിയ) നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ് ക്യംപെയ്ൻ കമ്മിറ്റിയുടെ ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമർശം. ജോ ബൈഡൻ ആദ്യമായാണ് പാക്കിസ്ഥാനെതിരെ ഇത്ര രൂക്ഷമായ വിമർശനം നടത്തുന്നത്.

ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാക്കിസ്ഥാനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ പാക്കിസ്ഥാനെ കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമത്തിന് തിരിച്ചടിയായി ബൈഡന്റെ പരാമർശം വിലയിരുത്തപ്പെടുന്നു.