ലണ്ടൻ: ബ്രിട്ടനുവേണ്ടി നന്നായി പ്രവൃത്തിക്കാൻ മരുമകനു കഴിയുമെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. മരുമകൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന സാഹചര്യത്തിലാണ് നാരായണ മൂർത്തിയുടെ പ്രസ്താവന.
`ഋഷിയെ അഭിനന്ദിക്കുന്നു. അയാളുടെ വിജയത്തിൽ അഭിമാനിക്കുയാണിപ്പോൾ. എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും ബ്രിട്ടനിലെ ജനതയ്ക്ക് വേണ്ടി അയാൾ നല്ലത് ചെയ്യാൻ കഴിയു’മെന്ന് നാരായണ മൂർത്തി പറഞ്ഞു.
ഇന്ത്യയിലെ പഞ്ചാബിൽ വേരുകളുള്ള നാൽപ്പത്തിരണ്ടുകാരനാണ് ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടേയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തിയുടേയും മകളായ അക്ഷതാ മൂർത്തിയാണ് സുനാകിന്റെ ജീവിതപങ്കാളി. 2009 ഓഗസ്റ്റ് 13-ന് ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിലായിരുന്നു വിവാഹം. കൃഷ്ണ, അനൗഷ്‌ക എന്നുപേരുള്ള രണ്ടു പെൺകുട്ടികളാണ് ഇവർക്ക്.