ലോകത്തെ ഏറ്റവും ‘വൃത്തിയില്ലാത്ത മനുഷ്യൻ’ മരിച്ചു

Advertisement

ടെഹ്‌റാൻ: ലോകത്തെ ഏറ്റവും ‘വൃത്തിയില്ലാത്ത മനുഷ്യൻ’ മരിച്ചു.

ഇറാൻ സ്വദേശിയായ 94കാരൻ അമു ഹാജിയാണ് മരിച്ചത്. ഇദ്ദേഹം കുളിച്ചിട്ട് പതിറ്റാണ്ടുകളായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇറാനിലെ ഫാർസിന്റെ ദക്ഷിണ പ്രവിശ്യയിലെ ദേജ്ഗാഹ് ഗ്രാമത്തിൽ ഞായറാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. അവിവാഹിതനായ അമു ഹാജി കൈ കഴുകിയിട്ട് തന്നെ 50 വർഷം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

രോഗബാധിതനാകും എന്ന ഭയത്താലാണ് ഇദ്ദേഹം പതിറ്റാണ്ടുകളായി കുളിക്കാതിരുന്നത്. മാസങ്ങൾക്ക് മുൻപ് അമു ഹാജിയെ കുളിപ്പിക്കാൻ ഗ്രാമവാസികൾ ഒത്തുചേർന്ന് മുൻകൈയെടുത്തത് വാർത്തയായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 2013ൽ ഡോക്യുമെന്ററി ചിത്രീകരിച്ചിരുന്നു.

Advertisement