മോസ്കോ: മുൻനിര വാഹനനിർമാതാക്കളായ മെഴ്സിഡസ് ബെൻസ് റഷ്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്നു. വ്യാവസായിക, സാമ്പത്തിക സേവനങ്ങളുടെ ഓഹരികൾ പ്രാദേശിക നിക്ഷേപകർക്ക് വിൽക്കാനാണ് തീരുമാനം. രാജ്യം വിടുന്ന ഏറ്റവും പ്രമുഖ കാർ നിർമാതാക്കളായി മെഴ്‌സിഡസ് ബെൻസ് മാറുമെന്നും വക്താക്കൾ അറിയിച്ചു.
റഷ്യൻ ട്രക്ക് നിർമാതാക്കളായ കമാസിലെ കമ്പനിയുടെ ഓഹരിയെ ഇത് ബാധിക്കില്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ ഈ വർഷം തന്നെ ഓഹരികൾ ഡെയിംലർ ട്രക്കിലേക്ക് മാറ്റുമെന്നും മെഴ്സിഡസ് അറിയിച്ചു.