ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനക്‌ ഇനി താമസിക്കുക രണ്ട്‌ മുറികളുള്ള ചെറിയ ഫ്‌ളാറ്റില്‍

Advertisement


ലണ്ടന്‍: മുന്‍ പ്രധാനമന്ത്രിമരാായ ബോറിസ്‌ ജോണ്‍സണും ലിസ്‌ ട്രസും താമസിച്ചിരുന്ന നാല്‌ മുറികളുള്ള ഫ്‌ളാറ്റിലേക്ക്‌ പുതിയ പ്രധാനമന്ത്രിയും കുടുംബവും മാറില്ലെന്ന്‌ റിപ്പോര്‍ട്ട്‌.

പുതിയ പ്രധാനമന്ത്രി ഋഷി സുനകും കുടുംബവും ഒരു ചെറിയ ഫ്‌ലാറ്റിലാകും ഇനി താമസിക്കുക എന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. 10 ഡൗണിംഗ്‌ സ്‌ട്രീറ്റിന്‌ മുകളിലുള്ള രണ്ട്‌ കിടപ്പ്‌ മുറികളുള്ള ഫ്‌ലാറ്റിലേക്കാണ്‌ ഋഷി താമസം മാറുക. അദ്ദേഹം ബ്രിട്ടന്റെ ചാന്‍സലറായിരുന്നപ്പോള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റ്‌ കൂടിയാണിത്‌. അവിടെ അദ്ദേഹവും കുടുംബവും വളരെ സന്തോഷത്തോടെയാണ്‌ കഴിഞ്ഞിരുന്നതെന്ന്‌ ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സുനകിന്റെ പ്രസ്‌ സെക്രട്ടറി പ്രതികരിച്ചു.

100 മുറികളുള്ള വിശാലമായ പ്രധാനമന്ത്രിയുടെ ഔദ്യോഗിക കൊട്ടാരം ഉപേക്ഷിച്ചാണ്‌ ഋഷി ഈ ചെറിയ ഫ്‌ളാറ്റിലേക്ക്‌ താമസം മാറ്റാന്‍ ഒരുങ്ങുന്നത്‌.