ഹോട്ടലിൽ റൂമെടുത്ത് അജ്ഞാത യുവതിയുമായി ദീർഘനേരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രാഷ്ട്രീയ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Advertisement

ഒൻഡോ : അജ്ഞാതയായ സ്ത്രീയോടൊപ്പം ഹോട്ടൽ മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട രാഷ്ട്രീയ നേതാവ് കുഴഞ്ഞ് വീണ് മരിച്ചു.

നൈജീരിയയിലെ ഒൻഡോയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. യുവതിയുമായി ഹോട്ടലിൽ മുറിയെടുത്ത ലാന്റേ എന്നയാളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടത്. ദീർഘ നേരത്തെ ലൈംഗിക ബന്ധത്തിന് ശേഷം രാത്രി ഒൻപതരയോടെ കുളിച്ച ലാന്റേ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കുഴഞ്ഞ് വീണത് കണ്ട് പരിഭ്രാന്തയായ യുവതി ഹോട്ടൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിനെ വിളിച്ചത്.

മരണപ്പെട്ട ലാന്റേ രാഷ്ട്രീയ നേതാവാണെന്നാണ് മാദ്ധ്യമങ്ങൾ നൽകുന്ന വിവരം. ഓൻഡോ സ്റ്റേറ്റിലെ ഒൻഡോ വെസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയയിലാണ് ദാരുണ സംഭവം. കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചയാളാണ് ലാന്റേ അസ്വാഭാവിക മരണമായതിനാൽ പൊലീസ് അന്വേഷണം തുടരുകയാണ്. ലാന്റേയുടെ മൃതദേഹം ഒൻഡോയിലെ മെഡിക്കൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ മോർച്ചറിയിലാണ് ഇപ്പോഴുള്ളത്.