കോവിഡ്: ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിക്ക് ചുറ്റും ലോക്ഡൗൺ പ്രഖ്യാപിച്ച്‌ ചൈന

Advertisement

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി സ്ഥിതി ചെയ്യുന്ന ഷെങ്‌ഷൂവിലെ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്രധാന പ്ലാന്റിന് ചുറ്റുമുള്ള പ്രദേശത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച്‌ ചൈന.

ഷെങ്‌ഷൗവിലെ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലാണ് നവംബർ ഒൻപത് വരെ ലോക്ക്ഡൗണിന് ഉത്തരവിട്ടത്.

അവശ്യസാധനങ്ങൾ കൊണ്ടുപോകാനുള്ള വാഹനങ്ങളല്ലാതെ മറ്റൊന്നും നിരത്തിലിറക്കരുതെന്ന് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.

സീറോ കോവിഡിലേക്കെത്തിക്കാനുള്ള പ്രവർത്തനത്തിൻറെ ഭാഗമായാണ് ലോക്ക്ഡൗൺ നടപ്പിലാക്കിയത്. ഇത് ഫോക്‌സ്‌കോണിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. 2,00,000 ജീവനക്കാരടങ്ങുന്ന കമ്പനിയിൽ നിന്ന് ചിലരെ നിർബന്ധിത ക്വാറന്റീനിലേക്കയച്ചതായും റിപ്പോർട്ടുകൾ പറയുന്നു.