ഫ്രീസറിനുള്ളില്‍ പെട്ടു 33 കാരനായ ബേക്കറി ജീവനക്കാരന്‌ ദാരുണാന്ത്യം

Advertisement


ന്യൂയോര്‍ക്ക്‌: ബേക്കറിയിലെ വാക്ക്‌ ഇന്‍ ഫ്രീസറില്‍ പെട്ട ജീവനക്കാരന്‌ ദാരുണാന്ത്യം. ഫ്രീസര്‍ വൃത്തിയാക്കുന്നതിനിടെ ഇതിനുള്ളില്‍ കുടുങ്ങുകയായിരുന്നു 33കാരനായ യുവാവ്‌.

ന്യൂയോര്‍ക്കിലെ കാനാര്‍സിയിലുള്ള ബീഗിള്‍സ്‌ ബേക്കറിയിലാണ്‌ ദാരുണ സംഭവം. 50,000 അടി വിസ്‌തീര്‍ണമുള്ള ഫ്രീസറിലാണ്‌ ജീവനക്കാരന്‍ പെട്ടത്‌. രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പലഹാരങ്ങള്‍ വിതരണം ചെയ്യുന്ന പ്രമുഖ ബേക്കറിയാണിത്‌. അഞ്ച്‌ മണിക്കൂറോളം ഇയാള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ ഫ്രീസറിനുള്ളില്‍ കിടന്നു. കണ്ടെത്തിയ ഉടന്‍ തന്നെ അടിയന്തര മെഡിക്കല്‍ സംഘത്തെ വിവരമറിയിക്കുകയും അവര്‍ എത്തുകയും ചെയ്‌തു. എന്നാല്‍ അപ്പോഴേക്കും യുവാവ്‌ മരിച്ചിരുന്നു.

Advertisement