ലോക ജനസംഖ്യയിൽ ഒന്നാമതെത്താൻ ഇനി ഇന്ത്യയ്ക്ക് നാളുകൾ മാത്രമെന്ന് ഐക്യരാഷ്ട്രസഭ

Advertisement

ലോക ജനസംഖ്യയിൽ ഒന്നാമതെത്താൻ ഇനി ഇന്ത്യയ്ക്ക് നാളുകൾ മാത്രമെന്ന് ഐക്യരാഷ്ട്രസ

ന്യൂയോർക്ക്: ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയെന്ന് യുഎൻ റിപ്പോർട്ട്. 2022 നവംബർ 15 ന് ലോക ജനസംഖ്യ 800 കോടിയിൽ എത്തുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഇത് 1950 ലെ 250 കോടി ജനസംഖ്യയേക്കാൾ മൂന്നിരട്ടി കൂടുതലാണ്.

ഈ വർഷവും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ചൈന തന്നെയാണ്. എന്നാൽ, അടുത്ത വർഷം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്നാണ് കണക്കുകൂട്ടൽ. ലോക ജനസംഖ്യ ഇനിയും വർദ്ധിക്കുമെന്നും യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ 2050 ഓടെ ജനന നിരക്കും അതോടൊപ്പം ജനസംഖ്യയും 0.5 ശതമാനം കുറയും.

എന്നിരുന്നാലും ആളുകളുടെ എണ്ണം കണക്കാക്കുമ്പോൾ 2030ൽ ഏകദേശം 850 കോടിയിലേക്കും 2050-ൽ 970 കോടിയിലേക്കും 2080-കളിൽ 1040 കോടിയിലേക്കും ജനന നിരക്ക് ഉയരുമെന്ന് യുഎൻ പ്രവചിക്കുന്നുണ്ട്. പിന്നീട് 2100 വരെ ജനസംഖ്യയിൽ കാര്യമായ വർദ്ധനവ് ഉണ്ടാകില്ല.

എന്നാൽ ആകെ ജനസംഖ്യാ നിരക്ക് 100 കോടി കടക്കില്ലെന്നാണ് മറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്. 2064 ൽ ആഗോള ജനസംഖ്യ 100 കോടിയിൽ താഴെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 2100 ൽ ഇത് 880 കോടിയായിരിക്കുമെന്നും യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷൻ നടത്തിയ പഠനത്തിൽ പറയുന്നു.

ആകെ ജനസംഖ്യ 900 കോടിക്കും 1000 കോടിക്കും ഇടയിൽ നിലനിൽക്കുമെന്ന് വാഷിംഗ്ടൺ സർവ്വകലാശാലയിലെ ഗവേഷകർ ഉറപ്പുനൽകുന്നുണ്ട്. 2021 ൽ, ശരാശരി ജനന നിരക്ക് കുറവായിരുന്നു. ഒരു സ്ത്രീക്ക് അവരുടെ ജീവിതത്തിൽ 2.3 കുട്ടികൾ എന്ന നിലയ്‌ക്കായിരുന്നു കണക്കുകൾ. 1950 ൽ ഇത് ഒരു സ്ത്രീയ്‌ക്ക് അഞ്ച് കുട്ടികൾ എന്ന നിലയ്‌ക്കായിരുന്നു. 2050-ഓടെ ഇത് ഒരു സ്ത്രീക്ക് 2.1 കുട്ടികൾ ആയി കുറയുമെന്നാണ് പ്രവചനം. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ടു രാജ്യങ്ങളിൽ നിന്നായിരിക്കും ലോക ജനസംഖ്യയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന.

ആളുകളുടെ ശരാശരി ആയുസ്സ് വർദ്ധിക്കുന്നതും ആഗോള ജനസംഖ്യാ വളർച്ചയിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. 2019-ൽ 72.8 വർഷം ആയിരുന്നു ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ്. ഇത് 1990-ൽ ഉണ്ടായിരുന്നതിനേക്കാൾ ഒമ്പത് വർഷം കൂടുതലായിരുന്നു. എന്നാൽ 2050-ഓടെ ശരാശരി ആയുസ്സ് 77.2 വർഷമാകുമെന്നാണ് യുഎൻ വ്യക്തമാക്കുന്നത്.