ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ നിർമിച്ച് ഇറാൻ

Advertisement

ടെഹ്റാൻ: രാജ്യത്തെ ആദ്യ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ നിർമിച്ച് ഇറാൻ. ഇതോടെ റഷ്യയുമായുള്ള ഇറാൻറെ പ്രതിരോധ സഹകരണം കൂടുതൽ ചർച്ചയാവുകയാണ്.

മിസൈൽ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടാണ് ഹൈപ്പർ സോണിക് മിസൈൽ നിർമിച്ചിരിക്കുന്നത്. തലമുറയുടെ വലിയൊരു കുതിച്ചു ചാട്ടമാണ് ഇതിലൂടെ നടന്നിരിക്കുന്നതെന്ന് ഇസ്ലാമിക് റെവല്യൂഷ്ണറി ഗാർഡ് കമാൻഡർ അമീറലി ഹാജിദാസേ പറഞ്ഞു.

ഡ്രോണുകൾക്ക് പുറമേ യുക്രെയ്നിൽ ഉപയോഗിക്കാൻ ഇറാന്റെ ഉപരിതല മിസൈലുകൾ റഷ്യ സ്വന്തമാക്കുമെന്ന് അടുത്തിടെ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Advertisement