വിസ്‌മയയുടെ സഹോദരനടക്കമുള്ളവർ പോയത്‌ എണ്ണ മോഷ്ടിക്കാനെന്ന്‌ റിപ്പോർട്ട്‌

Advertisement

ന്യൂഡൽഹി: നൈജീരിയയിലെ എണ്ണപ്പാടത്ത്‌ എണ്ണ മോഷ്ടിക്കാൻ പോയതാണ്‌ വിസ്‌മയയുടെ സഹോദരനടക്കമുള്ളവരെന്ന്‌ റിപ്പോർട്ട്‌. മോഷണശ്രമത്തിനിടെ ഇവരെ പിടികൂടി ജയിലിൽ അടച്ചതാണെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

വിജിത്ത്‌ നാവിക ഓഫീസറായിട്ടുള്ള കപ്പലും സംഘവും എണ്ണ മോഷ്ടിക്കാൻ പോയതാണ്‌. ഈ കപ്പലിന്‌ ഒരു പതാക പോലും ഇല്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇത്‌ നിയമപരമായ കപ്പലല്ലെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. 700 മില്യൻ അമേരിക്കൻ ഡോളറിന്റെ കള്ളക്കച്ചവടമാണ്‌ ഇത്തരത്തിൽ നടക്കുന്നതെന്നും റിപ്പോർട്ട്‌ പറയുന്നു.

ഓഗസ്‌റ്റിലാണ്‌ ഈ സംഭവം നടന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. രക്ഷപ്പെടാൻ എല്ലാ മാർഗങ്ങളും ഉപയോഗിച്ചിട്ടും സാധിക്കാതെ വന്ന സാഹചര്യത്തിൽ ഇരവാദം ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തിൽ ഇന്ത്യൻ സർക്കാർ ഇടപെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്‌ സംഭവത്തിൽ ഔദ്യോഗികമായി ഇടപെട്ടിരിക്കുന്നത്‌.

2020ൽ നിർമ്മിച്ച ഹീറോയിക്‌ ഇഡൻ എന്ന കപ്പലാണ്‌ പിടിയിലായിരിക്കുന്നത്‌. 26 ജീവനക്കാരാണ്‌ കപ്പലിൽ ഉണ്ടായിരുന്നത്‌. ഇതിൽ പതിനാറു പേർ ഇന്ത്യാക്കാരാണ്‌. എട്ട്‌ ശ്രീലങ്കക്കാരും ഒരു പോളണ്ടുകാരനും ഒരു ഫിലിപ്പൈൻ പൗരനും ഇതിലുണ്ട്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടരുകയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇക്വറ്റോറിയൽ ഗിനിയയുടെ വൈസ്‌ പ്രസിഡന്റ്‌ ഇത്തരത്തിൽ ഒരു കപ്പലിനെ അറസ്റ്റ്‌ ചെയ്‌തതായി ട്വീറ്റ്ചെയ്‌തിട്ടുണ്ട്‌.

നൈജീരിയൻ സൈന്യത്തെ വെട്ടിച്ചാണ്‌ ഇവർ തങ്ങളുടെ കടലിൽ കടന്ന്‌ കയറിയത്‌. രണ്ട്‌ കുറ്റകൃത്യങ്ങളാണ്‌ കപ്പൽ നടത്തിയിട്ടുള്ളത്‌. കപ്പലിന്‌ കൊടിയില്ല എന്നതും അനുമതിയില്ലാതെ തങ്ങളുടെ കടൽ തീരത്ത്‌ പ്രവേശിച്ചു എന്നതുമാണ്‌ കുറ്റം. കപ്പൽ അനധികൃതമായി എണ്ണ കയറ്റിയെന്നും അദ്ദേഹം തന്റെ ട്വീറ്റിൽ പറയുന്നു. നൈജീരിയന്‌ പെട്രോളിയം കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ്‌ ഇവർ എണ്ണ കയറ്റിയത്‌. എണ്ണ കയറ്റിയ ശേഷം സ്ഥലം വിട്ട കപ്പലിനെ ബന്ധപ്പെടാൻ നൈജീരിയൻ നാവിക കപ്പലായ ഗംഗോള ശ്രമിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി വരാൻ ആവശ്യപ്പെട്ടതോടെ ഇവർ കപ്പലിന്റെ വേഗത വർദ്ധിപ്പിച്ചു. സാവോ ടോമിയിലേക്ക്‌ പോകാനായിരുന്നു ഇവരുടെ ശ്രമം. തുടർന്ന്‌ നൈജീരിയൻ സർക്കാർ അയൽ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയയുടെ സഹായം തേടുകയായിരുന്നു.

എണ്ണകൊള്ളയ്‌ക്ക്‌ പോയ ഇവർ യാതൊരു സഹതാപവും അർഹിക്കുന്നില്ല. ഇവർ ആ രാജ്യത്തെ നിയമപ്രകാരമുള്ള ശിക്ഷയ്‌ക്ക്‌ അർഹരാണ്‌. യാതൊരു ഇരവാദവും ഉയർത്തി ഇവരെ രക്ഷിക്കാൻ നമ്മൾ ശ്രമിക്കേണ്ടതുമില്ല. ഇവർ അറിയാതെയാണ്‌ ഇത്‌ സംഭവിച്ചതെന്ന വാദവും നിലനില്‌ക്കുന്നതല്ല. കൂടുതൽ പണവും കമ്മീഷനും ലഭിക്കുമെന്നത്‌ കൊണ്ട്‌ തന്നെ ഇവർ ബോധപൂർവം പോയത്‌ തന്നെയാണ്‌. അത്‌ കൊണ്ട്‌ തന്നെ ആ രാജ്യത്തെ നിയമപ്രകാരം ഇവർ നടത്തിയ കൊള്ളയ്‌ക്കുള്ള ശിക്ഷ ഏറ്റുവാങ്ങുക തന്നെ വേണം. കൊള്ളക്കാരെ സംരക്ഷിക്കാൻ ഒരു രാജ്യവും ശ്രമിക്കേണ്ടതില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement