കരയ്‌ക്കടിഞ്ഞ് ഓർ മത്സ്യം : വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയെന്ന് ജനങ്ങൾ

Advertisement

സാന്റിയാ​ഗോ: ലോകാവസാനദിന മത്സ്യം എന്ന് വിളിക്കുന്ന ഓർമത്സ്യത്തെ ചിലിയിലെ കടൽത്തീരത്ത് കണ്ടെത്തി.പതിനഞ്ചടി നീളമുള്ള മത്സ്യത്തെയാണ് കണ്ടെത്തിയത് .

കടലിൽ ഏകദേശം 1640 അടിയോളം താഴെ വസിക്കുന്നവയാണ് ഓർ മത്സ്യങ്ങൾ . ഇവ തീരത്ത് അടിയുന്നത് വരാനിരിക്കുന്ന പ്രകൃതിദുരന്തത്തിന്റെ സൂചനയാണെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

ചിലിയിലെ ഡെസേർട്ടോർസ് ദ്വീപുകളിലെ ഇസ്‌ല ടാൽകാൻ തീരത്താണ് സഞ്ചാരികൾ ഈ മത്സ്യത്തെ കണ്ടെത്തിയത്. മത്സ്യത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്‌, ഈ മത്സ്യത്തെ കരയിൽ കണ്ടാൽ ഭൂകമ്പം വരാൻ പോകുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്. “ഭൂകമ്പം വരുന്നു”, “നമ്മളെല്ലാം മരിക്കാൻ പോകുന്നു!” എന്നിങ്ങനെയുള്ള കമന്റുകളാണ് മത്സ്യത്തിന്റെ വീഡിയോയ്‌ക്ക് താഴെയും വരുന്നത് .

എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. സാധാരണയായി 50 അടിയിലധികം നീളമുണ്ടാകും ഈ മത്സ്യത്തിന്.

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. ജാപ്പനീസ് നാടോടിക്കഥകളിൽ, ഈ മത്സ്യത്തെ കടൽ ദൈവത്തിന്റെ കൊട്ടാരത്തിൽ നിന്നുള്ള സന്ദേശവാഹകൻ എന്നാണ് അറിയപ്പെടുന്നത് .പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്.

ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണിവ. ഈ ഭീമാകാരമായ മത്സ്യങ്ങൾക്ക് അന്ത്യദിന സംഭവങ്ങൾ പ്രവചിക്കാൻ കഴിയുമെന്ന വിശ്വാസം 2011-ൽ ശക്തമായി. ആ വർഷം മാർച്ചിൽ, തോഹോകുവിൽ ഭൂകമ്പവും സുനാമിയും 19,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ഫുകുഷിമ ദായിച്ചി ആണവനിലയത്തിൽ അപകടം ഉണ്ടാവുകയും ചെയ്തു .

Advertisement