എഴുപതുകാരനെ പ്രേമിച്ചുവിവാഹം കഴിച്ച് 19കാരി

Advertisement

പ്രേമത്തിനു കണ്ണില്ലെന്ന പഴമൊഴി എത്ര ശരിയാണെന്ന് ലിയാഖത്തിന്റെയും ഷമൈലയുടെയും ജീവിതം കാണുമ്പോള്‍ മനസിലാകും. പ്രണയിച്ച് വിവാഹം കഴിച്ച് നാടിനെ ഞെട്ടിച്ചിരിക്കയാണ് ലാഹോര്‍ സ്വദേശികളായ ലിയാഖത്തും, ഷമൈലയും. പ്രഭാതനടത്തതിനിടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രേമിച്ചതും.

ഒരിയ്ക്കല്‍ ഷമൈല നടന്ന് പോകുന്നതിനിടെ, ലിയാഖത്ത് പിന്നില്‍ നിന്ന് പാട്ടു പാടിയെന്നും ഇതാണ് പ്രണയത്തില്‍ കലാശിച്ചതെന്നുമാണ് ലിയാഖത്ത് പറയുന്നത് . ഷമൈലയ്ക്ക് നിങ്ങളേക്കാള്‍ പ്രായകുറവല്ലേയെന്ന് ചോദ്യത്തിന് ഷമൈല ‘ പ്രണയത്തില്‍ പ്രായം കാണില്ല, പ്രണയം മാത്രമേ ഉണ്ടാകൂ. പ്രായമെന്താണ്, ജാതി എന്തെന്നൊന്നും കാണുന്നില്ല, പ്രണയം മാത്രം.’ ലിയാഖത്ത് പറയുന്നു

ഈ ബന്ധത്തെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നെങ്കിലും പിന്നീട് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു . . ഈ വര്‍ഷം ആദ്യമാണ് ഇരുവരും വിവാഹിതരായത്.പ്രായഭേദമന്യേ എല്ലാവരും ഇത്തരം തീരുമാനങ്ങള്‍ എടുക്കണമെന്നും , എല്ലാവര്‍ക്കും അവരുടെ ഇഷ്ടപ്രകാരം ജീവിക്കാന്‍ എല്ലാ അവകാശമുണ്ടെന്നുമാണ് ഷമൈല പറയുന്നത്

റൊമാന്റിക് ആകാന്‍ പ്രായത്തിന്റെ നിര്‍ബന്ധമില്ലെന്ന് ലിയാഖത്ത് പറയുന്നു. ഓരോ പ്രായത്തിനും അതിന്റേതായ വ്യത്യസ്ത പ്രണയങ്ങളുണ്ട്. ജീവിതകാലം മുഴുവന്‍ താന്‍ ആസ്വദിച്ചുവെന്നും ലിയാഖത്ത് പറഞ്ഞു.

Advertisement