ലോകകപ്പിലെ അത്ഭുത നിർമിതികളിലൊന്ന് പൊളിച്ചുനീക്കുന്നു

Advertisement

ദോഹ: ഖത്തർ ലോകകപ്പിനായി കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച സ്റ്റേഡിയത്തിന് വിട. 974 കണ്ടെയ്‌നറുകൾ ഉപയോഗിച്ച്‌ നിർമിച്ച സ്റ്റേഡിയത്തിന് ഇതേ പേര് തന്നെയാണ് നൽകിയിരുന്നത്.

ഈ വേദിയിലെ മത്സരങ്ങൾ പൂർത്തിയായതോടെ സ്റ്റേഡിയം ഉടൻ പൊളിച്ചു നീക്കും. പ്രീ ക്വാർട്ടറിലെ ബ്രസീൽ – ദക്ഷിണ കൊറിയ മത്സരമാണ് ഇവിടെ അവസാനം നടന്നത്.

ഖത്തർ ലോകകപ്പിന് സമ്മാനിച്ച നിർമ്മാണ വിസ്മയങ്ങളിൽ ഒന്നായിരുന്നു 974 സ്റ്റേഡിയം. 974 കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച ഈ സ്റ്റേഡിയം ഇനി അവിസ്മരണീയ ഓർമ്മയാണ്. ലോകകപ്പ് ചരിത്രത്തിൽ വച്ച്‌ ഏറ്റവും വേറിട്ടതും പുതുമയാർന്നതുമായിരുന്നു 974 സ്റ്റേഡിയം. ഷിപ്പിംഗ് കണ്ടെയ്നറുകൾ കൊണ്ടാണ് സ്റ്റേഡിയം നിർമ്മിച്ചത്. പുനരുൽപ്പാദിപ്പിച്ച സ്റ്റീൽ കൊണ്ട് സ്ട്രക്ചർ തയ്യാറാക്കി. കളി കാണാനെത്തിയ ആരാധകർക്ക് ആവേശത്തിന്റെ പുതുതാളമാണ് സ്റ്റേഡിയം സമ്മാനിച്ചത്.