പാരീസ്: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തോൽപിച്ച് ഫ്രാൻസ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാൽ തങ്ങൾ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നൽകുമെന്ന് ഫ്രാൻസിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം. അർജന്റീന–ഫ്രാൻസ് ഫൈനൽ മത്സരം നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികൾ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തെത്തിയത്.
നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ് ലോകകപ്പ് കിരീടം നിലനിർത്തിയാൽ ടീമംഗങ്ങൾക്ക് മികച്ച ഉപഹാരം സമ്മാനിക്കുമെന്ന് നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും വാഗ്ദാനം ചെയ്തിരുന്നു. മുൻപ്, ക്രൊയേഷ്യ ലോകകപ്പ് ഉയർത്തിയാൽ പൂർണനഗ്നയായി ആഘോഷിക്കുമെന്ന് മുൻ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോൾ പ്രഖ്യാപിച്ചിരുന്നു.
സെമി ഫൈനലിൽ മൊറോക്കോയെ 2–0 ത്തിന് തോൽപിച്ചാണ് ഫ്രാൻസ് ഫൈനലിലെത്തിയത്. ക്രൊയേഷ്യയെ 3–0 ത്തിന് തോൽപിച്ചായിരുന്നു അർജന്റീനയുടെ ഫൈനൽ പ്രവേശനം.