നിരഞ്ജന രാജീവ്
നാന്റസ് (ഫ്രാന്‍സ്). ആഹ്‌ളാദങ്ങളില്ലാത്ത രണ്ടു വര്‍ഷത്തിനുശേഷം ക്രിസ്മസിനെയും പുതുവര്‍ഷത്തേയും വരവേല്‍ക്കാന്‍ ഫ്രാന്‍സ് ജനത ഒരുങ്ങിക്കഴിഞ്ഞു
പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പേരുകേട്ട ക്രിസ്മസ് മാര്‍ക്കറ്റാണ് നാന്റസിലേത്. ഗംഭീരമായ ഏതാണ്ട് 120 സ്റ്റാളുകളിലായി ഒരുമാതിരിപ്പെട്ട എല്ലാ ആഘോഷ വസ്തുക്കളും ഇവിടെ ലഭ്യം.
അലങ്കരിച്ച കടകളും അതിലെ ഇല്യൂമിനേഷന്‍ വിളക്കുകളും സുന്ദരം
പലനേരത്തും തേനീച്ച ആര്‍ക്കുന്നപോലെ കടകള്‍ സജീവമാണ്. സുഗന്ധ വ്യഞ്ജനങ്ങളിട്ടു തിളപ്പിച്ച വൈന്‍ ഒഴിവാക്കാനാവാത്ത ശീതകാല പാനീയമാണ്. പലരും ഒന്നോ രണ്ടോ ഡ്രിങ്കിനുശേഷമാണ് കച്ചവട ശാലകളിലേക്ക് കടക്കുന്നതുതന്നെ. ചൂട് ചോക്കലേറ്റ് കണ്ടാല്‍ മനസിലാവുന്ന മറ്റൊരു വിഭവമാണ്, പേരറിയാത്ത നിരവധി വിഭവങ്ങള്‍ ഇവിടെയുണ്ട്. രണ്ടോമൂന്നോ മണിക്കൂറുകള്‍ ഈ മാര്‍ക്കറ്റുകളില്‍ ചിലവിടുന്നതിന് ബോറടിക്കില്ല. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കളികളും സാന്റ യുടെ കമ്പനിയും ഉണ്ട്.
കോവിഡ് എല്ലാ ആഹ്‌ളാദവും തണുപ്പിച്ചിരുന്നു. പോയവര്‍ഷവും മറ്റും കുറച്ചു കടകളേ തുറക്കുമായിരുന്നുള്ളൂ. രണ്ടു വര്‍ഷത്തിനുശേഷം മനസമാധാനത്തോടെയുള്ള ഒരു ക്രിസ്മസിലേക്കും പുതുവല്‍സരത്തിലേക്കും നീങ്ങുകയാണ് ജനങ്ങള്‍.