ബ്രിട്ടനില്‍ കോവിഡ് ഭീതി ഒഴിഞ്ഞ ക്രിസ്മസിലേക്ക് ആഹ്‌ളാദത്തോടെയാണ് ജനത കടന്നു വന്നത്. ശരിക്കും നവംബര്‍ 26മുതല്‍ അഞ്ച് ആഴ്ച നീളുന്നതാണിവിടത്തെ ക്രിസ്മസ് പുതുവല്‍സര ആഘോഷം. അതിങ്ങനെ അതിന്റെ ഗംഭീര പരിസമാപ്തിയിലേക്ക് കടക്കുകയാണ്.
സാഹസിക റൈഡുകളും കുട്ടികളുടെ കളികളും ഒക്കെ നഗരത്തില്‍ തമ്പടിച്ച് ഉല്‍സവാന്തരീക്ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. ഓള്‍ഡ് സ്‌റ്റെയിന്‍സ്മുതല്‍ വാലി ഗാര്‍ഡന്‍സ് വരെ ഏതാണ്ട് അഞ്ച് സോണുകളില്‍ ആഘോഷമേഖല വ്യാപിച്ചിരിക്കുന്നു. മാസ്‌കിന്റെ മറവും അസൗകര്യവുമില്ലാതെ കുളിരില്‍ ചൂടോ തണുത്തതോ ആയ പാനീയം നുണഞ്ഞ് സമയം ചിലവിടാന്‍ രണ്ടുവര്‍ഷത്തിനുശേഷം ആളുകള്‍ കൂട്ടമായി എത്തുകയായിരുന്നു.
നോര്‍ത്താംടണിലും മറയില്ലാത്ത ക്രിസ്മസിനെ വരവേറ്റ് ജനം തെരുവിലുണ്ട് ആശങ്കപരത്തിയ ആ കാലം ഒരുപാട് അകലെപ്പോയെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍.മഴ പെയ്തതോടെ തണുപ്പ് മൈനസില്‍നിന്നും കയറി വന്നിട്ടുണ്ട്. രണ്ടാഴ്ചമുന്പ് രാത്രി മൈനസില്‍നിന്നും താണ നിലയായിരുന്നു.
feed back . ഡോ. മഞ്ജുഷാ രാധാകൃഷ്ണന്‍, അഭിരാജ്