തൊട്ടടുത്ത സീറ്റിലിരിക്കുന്നയാള്‍ 30 വനിതകളെ കൊലപ്പെടുത്തിയആളാണെന്നറിഞ്ഞാല്‍ എന്താവും നിങ്ങളുടെ പ്രതികരണം,വൈറലായ ഫോട്ടോ

Advertisement

വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരിക്കുന്നയാള്‍ 30 വനിതകളെ കൊലപ്പെടുത്തിയആളാണെന്നറിഞ്ഞാല്‍ എന്താവും നിങ്ങളുടെ പ്രതികരണം. അത്തരമൊരുപ്രതികരണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. 1970കളില്‍ ഏഷ്യയിലാകമാനം ഭീതിവിടര്‍ത്തിയ കൊലപാതക പരമ്ബരനടത്തി ആളെ അടുത്തു കണ്ട സ്ത്രീ ഭീതിയോടെ നോക്കുന്ന ഫോട്ടോ വൈറലായിരിക്കയാണ്.
30 ലേറെ സ്ത്രീകളെ കൊന്ന ചാള്‍സ് ശോഭരാജിന് അടുത്ത് മണിക്കൂറുകള്‍ ഇരിക്കേണ്ടിവരുമ്പോഴുള്ള വികാരമാണ് ചര്‍ച്ച.
കഴിഞ്ഞ ദിവസം നേപ്പാള്‍ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഫ്രഞ്ച് കൊലയാളി ചാള്‍സ് ശോഭാരാജിനെ നേപ്പാള്‍ ഫ്രാന്‍സിലേക്ക് നാടു കടത്തി. പ്രായമായ ഇയാളെ ഇനിയും തടവിലിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ കോടതി കുറ്റവിമുക്തനാക്കിയത്.

ഫ്രാന്‍സിലേക്ക് നാടുകടത്തിയ ചാള്‍സ് ശോഭരാജ് ആദ്യം ഖത്തര്‍ എയര്‍വേസില്‍ ദോഹയിലും പിന്നീട് അവിടെ നിന്ന് പാരീസിലേക്കും പോകുമെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്.

ദോഹയിലേക്കുള്ള യാത്രക്കിടെ ചാള്‍സ് ശോഭാരാജിന് സമീപത്ത് ഇരിക്കേണ്ടി വന്ന സ്ത്രീയുടെ മുഖഭാവമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചാള്‍സില്‍ നിന്ന് എത്രയും അകന്ന് ഇരിക്കാന്‍ ശ്രമിക്കുകയും ഭീതിയോടെ അയോളെ നിരീക്ഷിക്കുകയും ചെയ്യുകയാണ് സ്ത്രീ. സമീപത്ത് ഒരു കൂസലുമില്ലാതെ ചാള്‍സ് ശോഭരാജും.

ശോഭരാജിന് നേപ്പാളില്‍ തന്നെ തുടരാനായിരുന്നു താത്പര്യം. ഗംഗലാല്‍ ആശുപത്രിയില്‍ ചികിത്സക്കായി 10 ദിവസം പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ശോഭാരാജിനെ കുറ്റവിമുക്തനാക്കിയ ഡിവിഷന്‍ ബെഞ്ച് ഇയാളെ എത്രയും പെട്ടെന്ന് ഫ്രാന്‍സിലേക്ക് നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടത്. അതു പ്രകാരമാണ് ചാള്‍സ് ശോഭാരാജിനെ നാടുകടത്തിയത്.

ബിക്കിനി കില്ലര്‍ എന്നാണ് ശോഭാരാജ് കുപ്രസിദ്ധി നേടിയത്. 1972നും 1976നും ഇടയിലാണ് ഭൂരിഭാഗം കൊലപാതകങ്ങളും നടത്തിയത്. ബിക്കിനി ധരിച്ച സ്ത്രീകളെ അരുംകൊല നടത്തിയ ഇയാള്‍ ആദ്യം 1976 ലാണ് അറസ്റ്റിലാകുന്നത്. ഡല്‍ഹിയില്‍ വിദേശ വിനോദ സഞ്ചാരിയെ ലഹരിമരുന്നു നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശോഭരാജ് 1976 മുതല്‍ 21 വര്‍ഷം ഇന്ത്യയില്‍ തിഹാര്‍ ജയിലില്‍ തടവിലായിരുന്നു. 1986 ല്‍ ജയില്‍ ചാടിയെങ്കിലും ഗോവയില്‍ പിടിയിലായി.

1997 ല്‍ മോചനത്തിനുശേഷം ഫ്രാന്‍സിലേക്കു നാടുകടത്തി. നാട്ടിലും മോഷണ പരമ്ബരയുമായി നടന്ന ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തി. പിന്നീട് വിദേശ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ കേസില്‍ 2003 സെപ്റ്റംബറിലാണ് നേപ്പാളിലെ കാസിനോയില്‍ നിന്ന് ശോഭരാജ് അറസ്റ്റിലായത്.ഫ്രഞ്ച് പൗരനായ ശോഭരാജിന്റെ പിതാവ് ഇന്ത്യക്കാരനും മാതാവ് വിയറ്റ്നാംകാരിയുമാണ്.