ലോകത്ത് ഏറ്റവുമേറെ ജനങ്ങള്‍ ഉപയോഗിക്കുന്ന സന്ദേശ സംവിധാനമാണിന്ന് വാട് ആപ്, ഉപയോക്താവിന്റെ താല്പര്യത്തിനനുസരിച്ചാണ് ഇവര്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മെസേജുകളില്‍ തന്നെ ഇഷ്ടാനിഷ്ടങ്ങള്‍ രേഖപ്പെടുത്താനുള്ള ഫീച്ചര്‍ വന്നപോലെ പല പുതിയ സൗകര്യങ്ങളും മെസേജ് തിരിച്ചുപിടിക്കാനുള്ള സംവിധാനം വന്നതുമൊക്കെ ഉപയോക്താക്കള്‍ കൈയടിച്ചാണ് സ്വീകരിച്ചത്.യ
പോളിസിക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിലും വാട്സാപ്പ് മുന്‍പന്തിയിലാണ്. വ്യാജ മെസേജുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഉപയോക്താവിനുണ്ട്.
ഇപ്പോഴിതാ, അനേകം ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഒരു മാറ്റം കൂടി വരുന്നു. വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സ് ആപ് ടീം എന്നാണ് വിവരം.
ഉപയോക്താവിന്റെ കോണ്ടാക്ടിലുള്ളആരെങ്കിലും അശ്ളീലവിഡിയോയോ സന്ദേശമോ വാട്സ് ആപ് പോളിസിക്ക് നിരക്കാത്ത ഉള്ളടക്കമോ പ്രസിദ്ധീകരിച്ചാല്‍ പുതിയ സംവിധാനം വഴി റിപ്പോർട്ട് ചെയ്യാനാകും. ഡെസ്കടോപ്പ് വേർഷനിൽ ഈ ഫീച്ചർ വാട്സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങൾ. ഭാവി അപ്ഡേറ്റുകളിൽ ഈ ഫീച്ചർ വന്നേക്കാം.
2021ലെ ഇൻഫർമേഷൻ ടെക്നോളജി റൂൾ അനുസരിച്ച് കഴിഞ്ഞ ഒക്ടോബറിൽ മാത്രം 23 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ വാട്സാപ്പ് നിരോധിച്ചിരുന്നു.
ഈ 23 ലക്ഷം അക്കൗണ്ടുകളിൽ 8,11,000 അക്കൗണ്ടുകൾ ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ വാട്സാപ്പ് നിരോധിച്ചു എന്നത് ശ്രദ്ധേയമാണ്. കമ്പനിയുടെ ഒക്ടോബർ മാസത്തെ സുരക്ഷാ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സ്പാം മെസേജുകളെക്കുറിച്ച് മറ്റ് ഉപയോക്താക്കളിൽ നിന്ന് ഒന്നിലധികം പരാതികൾ ലഭിക്കുകയോ കമ്പനിയുടെ മാർഗനിർദേശം ലംഘിക്കുകയോ ചെയ്താൽ വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിക്കും.
കമ്പനിയുടെ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താൻ ഓട്ടോമേറ്റഡ് സംവിധാനവും വാട്ട്സാപ്പ് ഏർപ്പെടുത്തിയിരിക്കയാണ്.