ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ അടിയറവ് പറയിച്ച്അർജന്റീന ലോകകപ്പ് ജേതാക്കളായപ്പോൾ ഗാലറിയിൽ തങ്ങളുടെ അടിവസ്ത്രമഴിച്ച് മാറിടം കാട്ടി ഗാലറിയെ ഞെട്ടിച്ച അർജന്റീന ആരാധികമാരായ മിലുബാർബിയും, നോയേയും ചില്ലറ നടുക്കമല്ല യാഥാസ്ഥിതിക അറബ് ലോകത്തിനുണ്ടാക്കിയത്.
ഈ ഒറ്റഉദാഹരണം ചൂണ്ടിക്കാട്ടി കാലങ്ങളോളം ഖത്തറിനെ മറുപടി പറയിക്കാന്‍ കഴിയുമെന്ന ചിന്തയിലാണ് അറബ് യാഥാസ്ഥിതിക സമൂഹം . ഖത്തറിൽ ഇത്തരം പ്രവർത്തികൾക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കാമെന്നിരുന്നിട്ടും അത്തരം മുന്നറിയിപ്പുണ്ടായിരുന്നിട്ടും സധൈര്യം തങ്ങളുടെ വസ്ത്രമഴിക്കാൻ ഇരുവരും കാണിച്ച ചങ്കൂറ്റത്തെ പാശ്ചാത്യ സമൂഹം കയ്യടികളോടെയാണ് സ്വീകരിച്ചത്.
എന്നാൽ ഇരുവരെയും ഖത്തർ പോലീസ് അറസ്റ്റ് ചെയ്തെന്നും, ഇനി അവർ പുറംലോകം കാണില്ലെന്നും ഇതോടെ വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷെ ഇങ്ങനെ ഒന്നും സംഭവിച്ചില്ലെന്നതാണ് യാഥാർഥ്യം. ഫൈനൽ മത്സര ആഘോഷങ്ങൾക്ക് ശേഷം ഇരുവരും അവരുടെ നാടുകളിലേക്ക് മടങ്ങി. “അവർ എന്നെ തിരഞ്ഞുവരുന്നതിന് മുന്നേ എന്ന അടികുറിപ്പോടെ അർജന്റീനയിലേക്ക് യാത്രക്ക് വേണ്ടി വിമാനത്തിൽ കയറി ഇരിക്കുന്ന ചിത്രം സഹിതം നോ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു. “യൂറോപ്പിലേക്ക് തിരിച്ചെത്തി, യൂറോപ്പിനെ ഏറെ മിസ്സ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട് നാട്ടിലേക്ക് തിരിച്ചെത്തിയ മിലുബാർബിയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.
പാശ്ചാത്യ ലോകത്ത് ഇത് സ്വാതന്ത്ര്യപ്രഖ്യാപനവും അതോസമയം അറബ് സമൂഹത്തില്‍ വെല്ലുവിളിയുമായാണ് ഈ പ്രവൃത്തി വ്യാഖ്യാനിക്കപ്പെട്ടത്. നടപടിയുണ്ടായാല്‍ അത് ഖത്തര്‍ ലോക കപ്പില്‍ സ്വീകരിച്ച എല്ലാമികവിനെയും പൊളിച്ചടുക്കുന്നതായിപ്പോകുമെന്നതിനാല്‍ മനപൂര്‍വം അധികൃതര്‍ പിന്‍വാങ്ങിയതാണെന്നാണ് സൂചന.