യുവതി ആറാം മാസം അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

Advertisement

റിയാദ്: സൗദി അറേബ്യയിൽ യുവതി ആറാം മാസത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

ഗർഭത്തിന്റെ അഞ്ചാം മാസത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ഇവരെ പ്രവേശിപ്പിച്ചിരുന്നു. യുവതിയും കുട്ടികളും ആരോഗ്യത്തോടെയുണ്ടെന്നും പ്രസവസമയത്തും ശേഷവും സങ്കീർണതകളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കുട്ടികളുടെ ഓരോരുത്തരുടെയും ഭാരം 1000 ഗ്രാം മുതൽ 1300 ഗ്രാം വരെയാണ്. കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നതിനാൽ ശ്വസിക്കാൻ സഹായിക്കുന്നതിനായി അവർ നിലവിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്. അവരുടെ അവസ്ഥ നിരന്തരം മെച്ചപ്പെടുന്നുണ്ടെന്നും പറഞ്ഞു.