ജറുസലമില്‍ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

Advertisement

ജറുസലം: കിഴക്കന്‍ ജറുസലമിലെ ജൂത ആരാധനാലയത്തില്‍ വെടിവയ്പ്പ്. എട്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച ദിവസത്തെ പ്രാര്‍ഥനയ്ക്കുശേഷം സിനഗോഗില്‍നിന്നു പുറത്തിറങ്ങിയവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ‌ജറുസലമിലെ നെവെ യാക്കോവ് മേഖലയിലാണു വെടിവയ്പ്. അക്രമിയെ പൊലീസ് വധിച്ചു.

സായുധ പ്രതിരോധ സംഘടനയായ ഇസ്‌ലാമിക് ജിഹാദിലെ അംഗങ്ങളെ തിരഞ്ഞ് പലസ്തീൻ അഭയാർഥി ക്യാംപിൽ വ്യാഴാഴ്ച ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെ 9 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിക് ജിഹാദ്, ഹമാസ്, ഫത്താ എന്നിവയുടെ സായുധവിഭാഗങ്ങളിലെ അംഗങ്ങളാണു കൊല്ലപ്പെട്ടവർ. മറ്റുള്ളവർ അഭയാർത്ഥി ക്യാംപിലെ ഒരു സ്ത്രീയും പുരുഷനുമാണ്.