പ്രഭാകരൻ തിരിച്ചു വരും; തമിഴ് ഈഴം യാഥാർത്ഥ്യമാവും: പി നെടുമാരൻ

Advertisement

ചെന്നൈ: എൽടിടിഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരൻ ശ്രീലങ്കയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്നും അതിനുള്ള വലിയൊരു തെളിവാണ് രാജീവ് ഗാന്ധി വധക്കേസിൽ മുഖ്യ പ്രതിസ്ഥാനത്ത് പ്രഭാകരൻ തുടരുന്നതെന്നും വേൾഡ് തമിഴ് കോൺഫെഡറേഷൻ പ്രസിഡന്റ് പി നെടുമാരൻ പറഞ്ഞു.

പ്രഭാകരൻ കൊല്ലപ്പെട്ടിട്ടില്ല . കഴിഞ്ഞ ദിവസം പ്രഭാകരന്റെ അടുത്ത ബന്ധുക്കളിലൊരാൾ എന്നെ ബന്ധപ്പെട്ടു. പ്രഭാകരൻ പൊതു മദ്ധ്യത്തിൽ ഉടനെ പ്രത്യക്ഷപ്പെടുമെന്നും നെടുമാരൻ പറഞ്ഞു,

പ്രഭാകരൻ കൊല്ലപ്പെട്ടിരുന്നെങ്കിൽ അയാളുടെ മരണ സാക്ഷ്യപത്രം ഇന്ത്യൻ ഗവൺമെന്റ് ശ്രീലങ്കൻ സർക്കാരിൽ നിന്ന് സംഘടിപ്പിക്കുമായിരുന്നു. കാരണം രാജീവ് വധക്കേസിലെ മുഖ്യ പ്രതി പ്രഭാകരനാണ്. പ്രഭാകരൻ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ ഗവൺമെന്റിന് ഉറപ്പുണ്ടായിരുന്നെങ്കിൽ പ്രതിപ്പട്ടികയിൽ നിന്ന് പ്രഭാകരനെ നീക്കുമായിരുന്നു. അതുണ്ടായിട്ടില്ല(2010 ൽ ടാഡ കോടതി രാജീവ് ഗാന്ധി വധക്കേസ് പ്രതിപ്പട്ടികയിൽ നിന്ന് പ്രഭാകരന്റേയും പൊട്ടുഅമ്മന്റേയും പേരുകൾ ഒഴിവാക്കിയിരുന്നു)

ജീവിച്ചിരുപ്പുണ്ടെങ്കിൽ പ്രഭാകരന് ഇപ്പോൾ 69 വയസ്സാവും. പ്രഭാകരൻ പൂർണ്ണ ആരോഗ്യവാനാണ്.

ശ്രീലങ്കയിൽ ഇപ്പോഴും എൽടിടിഇ സജീവമാണ്. പ്രഭാകരൻ തിരിച്ചുവരുമെന്നും തമിഴ് ഈഴം യാഥാർത്ഥ്യമാവുമെന്നുമാണ് വിശ്വസിക്കുന്നത്.

2009 ൽ ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ പ്രഭാകരൻ കൊല്ലപ്പെട്ടുവെന്നത് ശ്രീലങ്കൻ സർക്കാരും സൈന്യവും പ്രചരിപ്പിച്ച വലിയ നുണയായിരുന്നു. എന്നും നെടുമാരൻ പറഞ്ഞു

Advertisement