വിമാന യാത്രയ്ക്കിടെ നഗ്നയായി; പൈലറ്റിനെ കാണണമെന്ന് ആവശ്യപ്പെട്ട് സ്ത്രി

Advertisement

മോസ്കോ: വിമാനയാത്രയ്ക്കിടെ പുകവലിക്കണമെന്ന് ആവശ്യപ്പെട്ട് വസ്ത്രം അഴിച്ച് യുവതിയുടെ അതിക്രമം. റഷ്യയിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. വിമാനം പറന്നുയർന്ന് ഏതാനും നിമിഷങ്ങൾ പിന്നിട്ടപ്പോഴായിരുന്നു യാത്രക്കാരെ പരിഭ്രാന്തരാക്കുന്ന രീതിയിലുള്ള സ്ത്രീയുടെ പ്രകടനം. ധരിച്ചിരിക്കുന്ന ടോപ്പ് അഴിച്ച് യുവതി യാത്രക്കാരോട് നിങ്ങൾ മരിക്കാൻ പോകുകയാണെന്നു പറഞ്ഞു കോക്പിറ്റിലേക്കു അധിക്രമിച്ചു കയറാൻ ശ്രമിച്ചു.

സ്റ്റാവ്റോപൂളിൽ നിന്ന് മൊറോക്കോയിലേക്കുള്ള എയറോഫ്ലോട്ട് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. അൻസേലിക മോസ്ക്വിറ്റിന എന്ന സ്ത്രീയാണ് വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത്. വിമാനയാത്രയ്ക്കിടെ ടോയ്‌ലറ്റിൽ കയറി പുകവലിക്കാനുള്ള ശ്രമം നടത്തി. തുടർന്നാണ് ധരിച്ചിരിക്കുന്ന ടോപ്പ് അഴിച്ച് വിവസ്ത്രയായത്. കുട്ടികളടക്കമുള്ളവർക്കു മുന്നിലായിരുന്നു സ്ത്രീ ഇങ്ങനെ പെരുമാറിയത്. യാത്രക്കാരോട് അവർ മരിക്കാൻ പോവുകയാണെന്നും പറയുന്നുണ്ട്.

ഇതിനിടെ വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ നിങ്ങൾ വിമാനത്തിലെ അടിസ്ഥാനപരമായ നിയമങ്ങൾ ലംഘിക്കുകയാണെന്നു പറഞ്ഞു. യാത്രക്കാരായി കുട്ടികൾ ഉണ്ടെന്നും ചുരുങ്ങിയത് അവരെ എങ്കിലും ബഹുമാനിക്കണമെന്നും പറഞ്ഞു. ഇതിനിടെ സ്ത്രീ കോക്പെറ്റിനു സമീപത്തേക്കു പോയി പൈലറ്റിനെ കാണണമെന്ന് ആവശ്യപ്പെട്ടു. ‘ഇത് ചെയ്യുന്നതിലൂടെ ഞാൻ മാനോരോഗ ആശുപത്രിയിലോ ജയിലിലോ പോകുമെന്ന് എനിക്കറിയാം. പക്ഷേ, എനിക്കു പൈലറ്റുമാരെ കാണണം.’– മോസ്ക്വിറ്റിന ആവശ്യപ്പെട്ടു. അക്രമം തടയാൻ ശ്രമിച്ച ഒരു പുരുഷ ജീവനക്കാരനെ സ്ത്രീ കടിച്ചു. വിമാനത്തിൽ പ്രശ്നമുണ്ടാക്കിയ വനിതക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി വിമാനകമ്പനി അധികൃതർ പറഞ്ഞു.