സൗദിയിൽ 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവ് മരിച്ചു; അപകടം ഡ്രൈവിങ് പഠനത്തിനിടെ

Advertisement

നജ്റാൻ: നജ്റാനിൽ 12 വയസ്സുകാരൻ ഓടിച്ച കാറിടിച്ചു പിതാവ് മരിച്ചു. മകനെ ഡ്രൈവിങ് പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മകൻ തനിയെ കാറോടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിടുകയും പിതാവിനെ ഇടിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായതെന്നു നജ്റാൻ റീജിയണിലെ സൗദി റെഡ് ക്രസന്റ് വക്താവ് പറയുന്നു. ഒരു കാറപകടം നടന്നെന്നും ആംബുലൻസ് സേവനം ആവശ്യമുണ്ടെന്നും ഒരു സൗദി പൗരൻ വിളിച്ചറിയിക്കുകയായിരുന്നു.

അപകടസ്ഥലത്ത് ചെന്നപ്പോൾ കാറിടിച്ച് ഗുരുതരാവസ്ഥയിൽ കിടക്കുന്ന 65 കാരനെയാണു കണ്ടത്. ഹൃദയാഘാതം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. ഉടൻ കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.