യു.എസിൽ ടൂറിസ്റ്റ്, ബിസിനസ് വിസകളിലെത്തുന്നവർക്ക് ജോലിക്ക് ​അപേക്ഷിക്കാം, ഇൻർവ്യൂകളിൽ പ​ങ്കെടുക്കാം

Advertisement

വാഷിങ്ടൺ: യു.എസിൽ ടൂറിസ്റ്റ്, ബിസിനസ് വിസകളിലെത്തുന്നവർക്ക് ​പുതിയ ജോലിക്ക് അപേക്ഷിക്കുകയും ഇന്റർവ്യൂകളിൽ പ​ങ്കെടുക്കുകയും ചെയ്യാം. എന്നാൽ, ജോലി തുടങ്ങുന്നതിന് മുമ്പ് വിസ മാറ്റണം. ബി-1, ബി-2 വിസയിലെത്തുന്നവർക്കാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക.

ബി-1 വിസ ഹ്രസ്വകാല ബിസിനസ് യാത്രക്കായാണ് നൽകാറ്. ബി-2 വിസ പൂർണമായും ടൂറിസത്തിനായാണ് ഉപയോഗിക്കാറ്. യു.എസ് സിറ്റിസൺ ആൻഡ് ഇമിഗ്രേഷൻ സർവീസാണ് ഇക്കാര്യം അറിയിച്ചത്. യു.എസിലെത്തിയ ആയിരക്കണക്കിന് വിദേശ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രഖ്യാപനം. ഇത്തരത്തിൽ ജോലി നഷ്ടമാവുന്ന നോൺ ഇമിഗ്രന്റ് ജോലിക്കാർ 60 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് ചട്ടം.

ജോലി നഷ്ടമായവർക്ക് 60 ദിവസത്തിന് ശേഷവും ബി-1 അല്ലെങ്കിൽ ബി-2 വിസകളുടെ സഹായത്തോടെ രാജ്യത്ത് തുടരാൻ സാധിക്കുമെന്ന് യു.എസ് ഇമിഗ്രേഷൻ സർവീസ് അറിയിച്ചു. ഈ സമയത്ത് ഇവർക്ക് തൊഴിൽ തേടാൻ സാധിക്കുമെന്നും യു.എസ് അധികൃതർ അറിയിച്ചു.

Advertisement