വാഷിംഗ്ടണ്‍: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പുതിയ പരിഷ്‌കാരങ്ങളുമായി സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ലോഗോ ആയ നീല പക്ഷിയെ മാറ്റുന്നു. പകരം ഡോഗികോയിന്‍ ബ്ലോക് ചെയിനിലെയും ക്രിപ്റ്റോകറന്‍സിയിലെയും ഡോഗി മീം ലോഗോയാക്കും. 2013ല്‍ സൃഷ്ടിക്കപ്പെട്ട ഡോഗി മീം തിങ്കളാഴ്ചയാണ് ട്വിറ്ററിന്റെ വെബ് ബേര്‍ഷനില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മൊബൈല്‍ ആപ്പില്‍ മാറ്റമില്ല. നീല പക്ഷി തന്നെ ലോഗോ ആയി തുടരും.
ട്വിറ്ററിന്റെ ലോഗോ ‘ഡോഗി’ മീം ആയി മാറ്റിക്കൂടെയെന്ന് 2022 മാര്‍ച്ച് 26ന് ഒരു അക്കൗണ്ട് ഉടമ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. ‘വാഗ്ദാനം ചെയ്യപ്പെട്ട പോലെ’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് മാറ്റം അറിയിച്ചത്.
44 ബില്യണ്‍ യൂ.എസ് ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. ഡോഗി മീമിലെ ലോഗോയായി നിശ്ചയിച്ചതിനു പിന്നാലെ ഡോഗികോയിന്റെ ഓഹരിമൂല്യം 20% ഉയര്‍ന്നു.