കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച സംഭവത്തില്‍ ക്ഷമാപണവുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ

Advertisement

അനുഗ്രഹത്തിനായി അരികിലെത്തിയ ബാലന്റെ ചുണ്ടില്‍ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുയും ചെയ്തതിന്റെ വിഡിയോ വിവാദമായതിനു പിന്നാലെ കുട്ടിയോടും കുടുംബത്തോടും ക്ഷമാപണവുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. തന്നെ കാണാനെത്തുന്നവരെ നിഷ്‌കളങ്കമായും കളിയായും ദലൈലാമ ഇത്തരത്തില്‍ ‘ടീസ്’ ചെയ്യാറുണ്ട്. സംഭവത്തില്‍ ബാലനോടും കുടുംബത്തോടും മാപ്പപേക്ഷിക്കുകയാണെന്ന് ദലൈലാമ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ബാലന്റെ ചുണ്ടില്‍ ദലൈലാമ ചുംബിക്കുന്നതും തന്റെ നാവ് പുറത്തേക്കിട്ട് നുകരാമോ എന്ന് ബാലനോട് അദ്ദേഹം ചോദിക്കുന്നതുമായ വിഡിയോ ആണ് വിവാദമായത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ദലൈലാമയുടെ പ്രവൃത്തിക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം മാപ്പപേക്ഷിച്ചത്.

Advertisement