ഇതുവരെ എഴുതിയതില്‍ എന്റെ ഏറ്റവും സ്വകാര്യമായ പുസ്തകം…. മലാല യൂസഫ്‌സായി പുതിയ പുസ്തകമെഴുതുന്നു

Advertisement

ന്യൂയോര്‍ക്ക്: സമാധാന നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി പുതിയ പുസ്തകമെഴുതുന്നു. മലാല തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ അസാധാരണമായ പരിവര്‍ത്തനങ്ങളാണ് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത്. ഇതുവരെയുള്ള ഏറ്റവും വ്യക്തിപരമായ പുസ്തകമാണിതെന്നും മലാല ട്വീറ്റ് ചെയ്തു. എന്നാല്‍ പുസ്തകത്തിന് ഇതുവരെ പേരിട്ടിട്ടില്ല. എന്ന് പുറത്തിറങ്ങുമെന്നും തീരുമാനിച്ചിട്ടില്ല. ആട്രിയാ ബുക്സാണ് പ്രസാധകര്‍.
”ഞാന്‍ അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് അറിയിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്! കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി എന്റെ ജീവിതത്തില്‍ അസാധാരണമായ പരിവര്‍ത്തനങ്ങളാണ് ഉണ്ടായിരിക്കുന്നത്. സ്വാതന്ത്ര്യം, പങ്കാളിത്തം, ആത്യന്തികമായി എന്നെത്തന്നെ കണ്ടെത്തുക. ഇതുവരെ എഴുതിയതില്‍ എന്റെ ഏറ്റവും സ്വകാര്യമായ പുസ്തകമായിരിക്കും, നിങ്ങള്‍ ഇത് വായിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ പതിനാറാം ജന്മദിനത്തിന് തൊട്ടുപിന്നാലെയാണ് ‘ഞാന്‍ മലാല’ പ്രസിദ്ധീകരിച്ചത്. ഈ ഒക്ടോബറില്‍ ഒരു പതിറ്റാണ്ട് തികയും. യുഎസിലെ ആട്രിയാ ബുക്‌സ്, യുകെയിലെ വെയ്ഡന്‍ഫെല്‍ഡ് ആന്റ് നിക്കോള്‍സണ്‍ എന്നിവരാണ് പ്രസാധകര്‍..”മലാല ട്വീറ്റ് ചെയ്തു.