ഇനി അഞ്ച് വര്‍ഷം മാത്രം… അമേരിക്കയിലെ ഉപ്പ് തടാകം അപ്രത്യക്ഷമാകുന്നു

Advertisement

ഗ്രേറ്റ് സാള്‍ട്ട് ലേക്ക് എന്ന അമേരിക്കയിലെ പ്രശസ്തമായ തടാകം അഞ്ച് വര്‍ഷത്തിനുള്ളില്‍ വറ്റി വരളുമെന്ന് ഗവേഷകര്‍. അമേരിക്കയിലെ യൂട്ടാ മേഖലയിലുള്ള ഈ ഉപ്പ് തടാകം അടിയന്തരമായ ഇടപെടല്‍ നടന്നില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇല്ലാതെയാകും. 16 മീറ്റര്‍ മാത്രം ശരാശരി താഴ്ചയുള്ള ഈ തടാകത്തിലേക്ക് വര്‍ഷത്തില്‍ 1.2 ദശലക്ഷം ലിറ്റര്‍ വെള്ളം ഒഴുകിയെത്തിയാലെ ഈ അപ്രത്യക്ഷമാകല്‍ തടയാനാകൂ. അതായത് ഏതാണ്ട് പന്ത്രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം.
നിലവില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് ഈ തടാകത്തില്‍ ഇപ്പോളെത്തുന്നത്. അതായത് യഥാര്‍ഥത്തില്‍ വേണ്ടതിന്റെ പത്തിലൊന്നില്‍ താഴെ വെള്ളം മാത്രമേ ഈ തടാകത്തില്‍ എത്തുന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് ഈ തടാകത്തിന്റെ അവസാനം ആസന്നമായി എന്നും ഗവേഷകര്‍ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം ഈ തടാകത്തിന് നഷ്ടമായത് ഏതാണ്ട് 3 ലക്ഷം ലിറ്റര്‍ വെള്ളമാണ്. ബ്രിഗാം യങ് സര്‍വകലാശലയിലെ ഗവേഷകരമാണ് ഈ തടാകത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് പഠനം നടത്തുന്നത്.

Advertisement