അമേരിക്കയിലെ ലൂസിയാനയില്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് ഒരു കര്ഷകന് രക്ഷപ്പെടുന്ന വീഡിയോ വൈറലാവുകയാണ്. വെള്ളം കെട്ടിക്കിടക്കുന്ന കൃഷിയിടത്തില്‍ തന്റെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുകയായിരുന്നു കര്ഷകന്. അതിനിടെ വെള്ളത്തില്‍ കിടന്നിരുന്ന മുതലയുടെ സമീപത്തുകൂടി അദ്ദേഹം യന്ത്രം ഓടിച്ചു.
പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മുതല യന്ത്രത്തിന്റെ മൂര്‍ച്ചയേറിയ ബ്ലേഡുകളില്‍ സ്വന്തം പല്ലുകള്‍ കൊണ്ട് കടിക്കുകയായിരുന്നു. മുതലയെ കണ്ട പരിഭ്രാന്തിയില്‍ യന്ത്രം നിര്‍ത്തിയ കര്ഷകന് പെട്ടെന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത് അത് പിന്നോട്ട് ഓടിച്ചുനീക്കി. എന്നാല്‍ അപ്പോഴും യന്ത്ര ബ്ലേഡില്‍ നിന്നും കടിവിടാതിരുന്ന മുതല, വാഹനം പിന്നോട്ടെടുത്തതോടെ വായുവിലേക്ക് ഉയര്‍ന്നുപൊങ്ങുന്നതും വീഡിയോയില്‍ കാണാം.
Home News International കൊയ്ത്ത് യന്ത്രത്തില്‍ കടിച്ച് വലിച്ച് മുതല… കര്ഷകന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്… (വീഡിയോ)