ഒരിക്കല്‍ സിലോണും സിംഗപ്പൂരും പിന്നെ പേര്‍ഷ്യന്‍ ഗള്‍ഫും പോലെ പണിയുള്ളിടത്തേക്ക് മണം പിടിച്ചെത്തുന്നവരാണ് മലയാളികള്‍. വിദേശ കുടിയേറ്റം ലക്ഷ്യം വെക്കുന്ന മലയാളികള്‍ ആദ്യം ലക്ഷ്യം വയ്ക്കുന്ന നാടാണ് യുകെ. ഇതിനോടകം നിരവധി യുവാക്കളാണ് ഇവിടേക്ക് കുടിയേറിയിട്ടുള്ളത്. പഠന വിസയില്‍ രാജ്യത്ത് എത്തി, പിന്നീട് ജോലി കണ്ടെത്തി തൊഴില്‍ വിസയിലേക്ക് മാറുന്നതാണ് പലരുടേയും രീതി. കാനഡയെ അപേക്ഷിച്ച് അല്‍പം ചിലവേറിയതാണെന്ന് പൊതുവെ പറയാറുണ്ടെങ്കില്‍ യുകെ കുടിയേറ്റം കൂടുതല്‍ എളുപ്പമാണ്.
ഇപ്പോഴിതായ യുകെ ലക്ഷ്യം വെക്കുന്ന മലയാളികള്‍ക്ക് സന്തോഷം നല്‍കികൊണ്ട് വന്‍ തൊഴില്‍ അവസരങ്ങളുടെ വാർത്തയാണ് യൂറോപ്യന്‍ രാജ്യത്ത് നിന്നും വരുന്നത്. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളെയും പോലെ, യുണൈറ്റഡ് കിംഗ്ഡവും രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായിട്ടാണ്, ലോകമെമ്പാടുമുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനായി യുകെ സർക്കാർ ഒരു സൗജന്യ തൊഴിൽ പോർട്ടൽ ആരംഭിച്ചിരിക്കുന്നത്.
നിലവിൽ, സാങ്കേതികവിദ്യ ഉൾപ്പെടെ എല്ലാ മേഖലകളിലുമായി ഏകദേശം 1.7 ലക്ഷം ജോലികളാണ് ഈ പോർട്ടലില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കണം, എന്താണ് യോദ്യത എന്നതിനെക്കുറിച്ച് https://findajob.dwp.gov.uk/ ലിങ്ക് വഴി അറിയാം.
എല്ലാ മേഖലകളിലും തൊഴിലുകളിലുമായി 168,081 തൊഴിൽ ലിസ്റ്റിംഗുകളുള്ള പോർട്ടൽ ലോകത്തിന്റെ എവിടെ നിന്നുമുള്ള അപേക്ഷകർക്കായി തുറന്നിരിക്കുന്നു. സാങ്കേതിക വിദ്യയ്ക്ക് പുറമെ അദ്ധ്യാപനം, നിർമ്മാണം, ഹോട്ടൽ വ്യവസായം തുടങ്ങിയ മേഖലകളിലും ഒഴിവുണ്ട്. യുകെയിലുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ തൊഴിലന്വേഷകരെ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനുള്ള ഫിൽട്ടറുകളും പോർട്ടലില്‍ ലഭ്യമാണ്.
ഈ സംരംഭം രാജ്യത്തെ നിലവിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും യുകെയിൽ തൊഴിൽ തേടുന്ന വ്യക്തികൾക്ക് അവസരങ്ങൾ നൽകുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് യുകെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
2022-ൽ, യുണൈറ്റഡ് കിംഗ്ഡം ആകെ 2,836,490 വിസകളാണ് നല്‍കിയത്, അതിൽ 25% വിസകൾ ഇന്ത്യൻ പൗരന്മാർക്കായിരുന്നു എന്നതാണ് ശ്രദ്ധേയം ഫലത്തില്‍ യുകെ ഏറ്റവും കൂടുതൽ വിസകൾ നൽകുന്ന രാജ്യമായി ഇന്ത്യ മാറി. കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് യുകെ സർക്കാർ നടപടികൾ സ്വീകരിച്ചതിനാൽ ഈ പ്രവണത 2023-ലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വർഷം വരെ യുകെയിൽ താമസിക്കാനും പഠിക്കാനും യാത്ര ചെയ്യാനും ജോലി ചെയ്യാനും ഇന്ത്യയിൽ നിന്നുള്ള യുവ ബിരുദധാരികള്‍ അനുമതി നല്‍കുന്ന ഇന്ത്യ-യുകെ യംഗ് പ്രൊഫഷണൽസ് സ്കീം ഈ പദ്ധതികളില്‍ പ്രധാനമാണ്.
അപേക്ഷകർക്ക് ഒരു ബാച്ചിലേഴ്‌സ് ബിരുദമോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യസ യോഗ്യതയും നിശ്ചിത തുക സമ്പാദ്യവും ആവശ്യമാണ്. അപേക്ഷകർക്ക് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമൊന്നും ഉണ്ടാകരുത് കൂടാതെ ഇംഗ്ലീഷ് അറിഞ്ഞിരിക്കുകയും വേണം. ഇത് അവർക്ക് യുകെ സമൂഹവുമായി സമന്വയിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയിൽ ക്രിയാത്മകമായി സംഭാവന നൽകാനും കഴിയുമെന്ന് ഉറപ്പാക്കുന്നു. കർക്കശമായ ഇമിഗ്രേഷൻ നയങ്ങളെക്കുറിച്ച് ചർച്ചകൾക്കിടയിലും, കൂടുതൽ കുടിയേറ്റക്കാരെ ക്ഷണിക്കാനുള്ള യുകെ ഗവൺമെന്റിന്റെ ശ്രമങ്ങൾ ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നല്ല ചുവടുവെപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റുഡന്റ് വിസകളുടെ റെക്കോർഡ് എണ്ണവും 2021-ൽ ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ച തൊഴിൽ വിസകളിലെ 130% വർദ്ധനവും ഇന്ത്യൻ പ്രതിഭകളോടുള്ള യുകെയുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ സൂചിപ്പിക്കുന്നു.