എട്ട് വയസുകാരിയുടെ സന്ദേശം, പത്ത് വർഷങ്ങൾക്ക് ശേഷം കടലിൽ നിന്ന് കണ്ടെത്തി!

Advertisement

മൊബൈലിൻറെ വ്യാപനത്തിന് മുമ്പ് പ്രിയപ്പെട്ടവർക്ക് സന്ദേശം അയക്കുന്നതും പ്രിയപ്പെട്ടവരുടെ കത്തുകൾക്ക് വേണ്ടി കാത്തിരിക്കുന്നതും ഒരു സുഖമുള്ള ഓർമ്മയാണ്. എന്നാൽ, മൊബൈലുകൾ വ്യാപിച്ചതോടെ ഇത്തരം കത്തെഴുത്തുകൾ കുറഞ്ഞു, എന്നാൽ, അജ്ഞാതരായ ആളുകൾക്ക് കത്തെഴുതി ഉപേക്ഷിച്ച് വർഷങ്ങൾക്ക് ശേഷം അവ കണ്ടെത്തുന്ന വാർത്തകൾ ഇപ്പോഴും തുടരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് വെസ്റ്റിൻറീസ് ദ്വീപുകളിൽ നിന്ന് കുപ്പിയിലാക്കി ഉപേക്ഷിച്ച സന്ദേശം ഏതാണ്ട് ഒരു വർഷത്തിന് ശേഷം അമേരിക്കൻ തീരത്ത് നിന്നും കണ്ടെത്തിയത്. അത്തരത്തിലൊരു എഴുത്ത് കഴിഞ്ഞ ദിവസവും കണ്ടെത്തി.

ഇത്തവണ പക്ഷേ, ഒരു കുട്ടി തൻറെ എട്ടാം വയസിൽ കുപ്പിയിലാക്കി കടലിൽ ഉപേക്ഷിച്ച ഒരു കുറിപ്പായിരുന്നു കണ്ടെത്തിയത്. ഒരു പ്ലാസ്റ്റിക് കുപ്പിയിലാണ് കുറിപ്പ് കടലിൽ ഉപേക്ഷിക്കപ്പെട്ടത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ആ കുപ്പി കണ്ടെത്തുന്നത്. കുപ്പിയിലെ സന്ദേശത്തിൽ നിന്നും കുറിപ്പെഴുതിയ കുട്ടിയെയും കണ്ടെത്തി. ‘ എൻറെ പേര് ഇനെസ്. ഞാൻ എട്ട് വയസുകാരിയാണ്. ഈ ബോട്ടിൽ കണ്ടെത്തുന്നയാൾക്ക് ജീവിതത്തിൽ നല്ലത് വരട്ടെയെന്ന് ഞാനും എൻറെ കുടുംബവും ആഗ്രഹിക്കുന്നു.’ കുപ്പിയിലുണ്ടായിരുന്ന കടലാസിൽ ഇങ്ങനെ കുറിച്ചു.

Advertisement