ലോകത്തുതന്നെ ആദ്യമായി പെന്‍ഗ്വിനെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയമാക്കി

Advertisement


ബാലന്‍സിങ് പ്രശ്‌നം നേരിടുന്ന ഒരു പെന്‍ഗ്വിനെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയമാക്കി. ന്യൂസിലന്‍ഡിലെ തലസ്ഥാന നഗരമായ വെല്ലിങ്ടണിലാണ് പെന്‍ഗ്വിന് സ്‌കാനിങ് നടത്തിയത്. വെയ്മൗത്തിലെ സീ ലൈഫില്‍ താമസിക്കുന്ന ചക എന്ന പെന്‍ഗ്വിനെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ചകയുടെ ചലനങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ ഇടയ്ക്കിടെ ചില ബാലന്‍സിങ് പ്രശ്‌നങ്ങള്‍ കണ്ടു. ഇതേക്കുറിച്ചറിയാനാണ് ചകയെ കേവ് വെറ്റിനറി വിദഗ്ധരുടെ അടുത്തെത്തിച്ചതെന്ന് സീലൈഫ് അഡ്വെഞ്ചര്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ചകയെ കഴിയുന്നത്ര സ്വസ്ഥമാക്കി ഇരുത്തിക്കൊണ്ടാണ് പരിശോധനകള്‍ നടത്തിയത്. ചക നന്നായി ഭക്ഷണം കഴിക്കുകയും ഒപ്പമുള്ള പെന്‍ഗ്വിനുകളുമായി അടുത്തിടപഴകുകയും ചെയ്യുന്നുണ്ട്. പേടിക്കേണ്ടതായി ഒന്നുമില്ലെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisement